അബുദാബി : തലസ്ഥാന നഗരിയില്‍ ഇലക്ട്രിക് ബസ്സ് സര്‍വീസ് ആരംഭിച്ചു. വൈദ്യുതിയാല്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്തു പ്രവര്‍ത്തി ക്കുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസ്സിന്‍െറ പരീക്ഷണ ഓട്ടമാണ് ആരംഭിച്ചത്.
പരിസ്ഥിതി മലീനീകരണവും ശബ്ദ മലിനീകരണവും കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യാണ് ഗതാഗത വകുപ്പ് ഇലക്ട്രിക്ക് ബസ്സുകള്‍ നിരത്തില്‍ ഇറക്കിയത്. നിലവിലെ നിരക്ക് തന്നെയാണ് ഇലക്ട്രിക് ബസ്സിലും കൊടുക്കേണ്ടി വരിക.
ആറ് മാസം നീളുന്ന പരീക്ഷണ ഓട്ടത്തിനിടെ യാത്രക്കാരില്‍ നിന്ന് അഭിപ്രായവും സ്വീകരിക്കും. പരീക്ഷണം വിജയിക്കുക യാണെങ്കില്‍ നിലവിലെ ഡീസല്‍ ബസ്സുകള്‍ മുഴുവന്‍ പിന്‍വലിച്ച് ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കും.
നാലു മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ സര്‍വീസ് നടത്താന്‍ സാധിക്കും. മൂന്ന് മണിക്കൂര്‍ കൊണ്ട് 80 ശതമാനവും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിന് നാല് ജീവന ക്കാര്‍ക്ക് പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്.
- pma