അബുദാബി : യു. എ. ഇ. യിലെ ആദ്യ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഉപഭോക്‌താക്കള്‍ക്ക് സ്വന്തം നമ്പറില്‍ നിന്ന് മറ്റു ഏതു നമ്പറി ലേക്കും കോള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് പണം ഈടാക്കി തുടങ്ങി.
ഒക്ടോബര്‍ ഒന്ന് മുതലാണ് നിരക്ക് നിലവില്‍ വന്നത്. ഡു നേരത്തെ തന്നെ ഇത് പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഇത്തിസലാത്ത് ആദ്യമായാണ് ഇങ്ങനെ ഒരു ചാര്‍ജ്ജുമായി രംഗത്ത് എത്തുന്നത്.
തുടക്കത്തില്‍ പ്രീപെയ്‌ഡ് കണക്‌ഷനു മാത്രമേ നിരക്ക് നല്‍കേണ്ടതുള്ളൂ. സംസാരിക്കുന്ന സമയത്തിന് അനുസരിച്ചായിരിക്കും ബാലന്സില്‍ നിന്ന് പണം ഈടാക്കുക.
എം. സി. എന്‍, വോയ്‌സ് മെയില്‍ പോലുള്ള ഷോര്‍ട്ട് നമ്പറു കളിലേക്ക് ഫ്രീ ആയിരിക്കും. മിസ്‌ഡ് കോള്‍ നോട്ടിഫിക്കേഷന് പണം ചാര്‍ജ് ചെയ്യുന്നതല്ല. കോള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് ഡു പണം ഈടാക്കുന്നതിനാല്‍ പലരും ഇത്തിസലാത്തില്‍ നിന്നും ഡു വിലേക്ക് ഫോര്‍വേഡ് ചെയ്‌തു വെക്കുന്നത് പതിവാണ്.
ഇതു മൂലം ഇത്തിസലാത്തില്‍ നിന്നും കോള്‍ ചെയ്യുന്നവരുടെ എണ്ണ ത്തില്‍ കുറവ് വന്നിരുന്നു. ഈയടുത്താണ് ഇത്തിസലാത്ത് സെക്കന്‍ഡ് പള്‍സ് നിരക്കില്‍ കോള്‍ ആക്കിയതും. ഇത്തിസലാത്തും പണം ഈടാക്കി തുടങ്ങിയാല്‍ ആളുകള്‍ രണ്ടു സിമ്മുകളും ഉപയോഗിച്ചു തുടങ്ങും.
-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.
- pma