ഷാര്‍ജ : ഫെയ്‌സ്ബുക്ക് കൂട്ടായ്മ യിലൂടെ പരിചയപ്പെട്ടവര്‍ ഒത്തു ചേര്‍ന്നത് പുതിയ ഒരനുഭവമായി. സീതി സാഹിബ് വിചാര വേദി യിലൂടെ പരിചയപ്പെട്ട യു. എ. ഇ. യില്‍ ഉള്ളവരാണ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി യിലൂടെ ഒത്തു ചേര്‍ന്നത്. പരിപാടി ബഷീര്‍ പടിയത്ത് ഉദ്ഘാടനം ചെയ്തു. കെ. എച്. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.
സഅദ് പുറക്കാട് മുഖ്യ പ്രഭാഷണം നടത്തി. ചര്‍ച്ച കളുടെയും പരിചയപ്പെടലു കളുടെയും ഉദ്ഘാടനം മുസ്തഫ മുട്ടുങ്ങല്‍ നിര്‍വഹിച്ചു. അബ്ദുല്ല മല്ലിചേരി, ആര്‍. ഓ. ബക്കര്‍, കുട്ടി കൂടല്ലുര്‍, യാസീന്‍ വെട്ടം, റസാക്ക് ഒരുമനയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ബൈലെക്‌സ് മെസ്സെഞ്ചര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സംഘടന പ്രവര്‍ത്തനം ഊര്‍ജസ്വല മാക്കാന്‍ നാസര്‍ കുറുംമ്പതുര്‍ പറഞ്ഞു. മാസം തോറും എമിരേറ്റ്‌സുകള്‍ മാറി മാറി ഫെയ്‌സ് ടു ഫെയ്‌സ് പരിപാടികള്‍ സംഘടി പ്പിക്കാനും, പ്രസംഗ പരിശീലന ത്തിന് മുന്‍തൂക്കം നല്‍കാനും ഹമീദ് വടക്കേകാട് അഭിപ്രായപ്പെട്ടു.
ഒരേ ലക്ഷ്യത്തോടെ ഒത്തു ചേരുന്നതിലൂടെ വലിയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് റഈസ് കോട്ടക്കല്‍ പറഞ്ഞു. വി. സുലൈമാന്‍ ഹാജി, കബീര്‍ ചാന്നാംകര, നവാസ് തിരുവനന്തപുരം, ജസീം ചിറയിന്‍കീഴ്, ഗഫൂര്‍ ബേക്കല്‍, റസാക്ക് തൊഴിയൂര്‍, സുബൈര്‍ വള്ളിക്കാട്, ഷാനവാസ് ആലംകോട്, ഹസൈനാര്‍ കുളങ്ങര, നിസാര്‍ വെള്ളികുളങ്ങര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഹഫിദ് തൃത്താല തുടങ്ങി യവര്‍ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., ഷാര്‍ജ