അബുദാബി : പ്രവാസി മലയാളി കള്‍ക്ക് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപ അവ സര ങ്ങളു മായി ഏഴാമത് ഇന്റര്‍ നാഷ ണല്‍ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ് മെന്‍റ് ഷോ, 2015 ഒക്ടോബര്‍ 29, 30, 31 തിയതി കളില്‍ അബു ദാബി യില്‍ നടക്കും.
കേരള ത്തിലെ ഏറ്റവും വലിയ ഭവന നിര്‍മ്മാതാക്കളെ ഒന്നിച്ചു കൊണ്ട് വരുന്ന കേരളാ പ്രോപ്പര്‍ട്ടി എക്സിബിഷ നില്‍ പ്രവാസി മലയാളി കള്‍ ക്ക് നിരവധി നിക്ഷേപ അവസര ങ്ങള്‍ ഉണ്ടാകും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളില്‍ നടക്കുന്ന ഏഴാമത് ഇന്റര്‍ നാഷ ണല്‍ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്‍റ് ഷോ യുടെ ഭാഗ മാണ് കേരളാ പ്രോപ്പര്‍ട്ടി എക്സിബിഷന്‍.
ഓരോ വര്‍ഷ വും ഉയര്‍ന്ന വളര്‍ച്ചാ നിരക്കു പ്രകട മാക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നട ത്താന്‍ ഏറ്റവും നല്ല അവസര മാണ് കേരളാ പ്രോപ്പര്‍ട്ടി ഷോ എന്നും ഭവന ങ്ങള്‍ കൂടാതെ സ്റ്റാര്‍ ഹോട്ടലു കള്‍ ഉള്‍പ്പെടെ യുള്ള ബിസിനസ് സ്ഥാപന ങ്ങളിലും നിക്ഷേപം ഇറക്കാന്‍ നല്ല അവസര മാണ് ഇത് എന്നും എക്സിബിഷന്‍ ഡയരക്ടര്‍ ഡോണി സിറില്‍ പറഞ്ഞു.
കേരള ത്തിലെ വിവിധ നഗര ങ്ങളില്‍ ഭവന പദ്ധതി കള്‍ ഒരുക്കുന്ന പ്രമുഖ രായ സ്ഥാപന ങ്ങള്‍ അണി നിരക്കുന്ന പവലി യനു കളില്‍ പ്രവാസി കളുടെ ആവശ്യ ങ്ങള്‍ക്ക് അനു സരിച്ച് പ്രമുഖ രായ ബില്‍ ഡര്‍ മാരുമായി കൂടിക്കാഴ്ച നട ത്താനും ഗുണ ഭോക്താ ക്കള്‍ക്ക് മികച്ചവ വില യിരുത്തു വാനും തെരഞ്ഞെടു ക്കുവാനും അവസരം ഉണ്ടാവും.
മൂന്നു ദിവസ ങ്ങളിലും രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെ സൌജന്യ മായി എക്സിബിഷനില്‍ സന്ദര്‍ ശിക്കുവാന്‍ സാധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, വ്യവസായം, സാമ്പത്തികം