അബുദാബി : മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശികളുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം ഒരുക്കുന്ന കൗല കുപ്പിവള 2012 നവംബര്‍ രണ്ടിന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും.
പിന്നണി ഗായകന്‍ അഫ്‌സലിന്റെ നേതൃത്വ ത്തില്‍ അന്‍സാര്‍, കണ്ണൂര്‍ സീനത്ത്, നിമ്മി, ലിജി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കും. യു. എ. ഇ. യിലെ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന നൃത്ത നൃത്യങ്ങളും ഒപ്പനയും കോല്‍ക്കളിയും ‘കൗല കുപ്പിവള’ യില്‍ ഉണ്ടാവും.
ചങ്ങരംകുളം പഞ്ചായത്തിലെ മൂക്കുതല, കോക്കൂര്‍ ഹൈസ്‌കൂളു കളിലെ പഠിക്കാന്‍ മിടുക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ചങ്ങാത്തം ചങ്ങരംകുളം സംഘടിപ്പിക്കുന്ന സാമ്പത്തിക സമാഹരണ പദ്ധതിയുടെ ഭാഗമായാണു കൗല കുപ്പിവള അരങ്ങിലെത്തുന്നത്.
ദരിദ്രരായ രോഗികള്‍ക്ക് ചികിത്സാ സഹായം, നിര്‍ധന യുവതി കളുടെ വിവാഹം എന്നിവയും ചങ്ങാത്തത്തിന്റെ പദ്ധതി കളില്‍ പെടും.
പരിപാടിയെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന പത്ര സമ്മേളന ത്തില്‍ ചങ്ങാത്തം ചങ്ങരംകുള ത്തിന്റെ മുഖ്യരക്ഷാധികാരി പി. ബാവ ഹാജി, രക്ഷാധികാരി രാമകൃഷ്ണന്‍, പ്രസിഡന്റ് ജബാര്‍ ആലംകോട്, ജനറല്‍ സെക്രട്ടറി ജമാല്‍ മൂക്കുതല, സെക്രട്ടറി അസ്‌ലം മാന്തടം, ട്രഷറര്‍ ഫൈസല്‍ മരയ്ക്കാര്‍, പ്രോഗ്രാം ചെയര്‍മാന്‍, അസീസ് പറപ്പൂര്‍, പ്രോഗ്രാം ഡയരക്ടര്‍ ബഷീര്‍ ചങ്ങരംകുളം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നൗഷാദ് യൂസഫ്, അല്‍ത്താഫ്, മുഹമ്മദ് അഷറഫ് എന്നിവര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, സംഗീതം, സംഘടന