അബുദാബി : മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം നവംബര്‍ 25 വെള്ളി യാഴ്ച്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും എന്ന് ഭാര വാഹികൾ വാർത്താ അറിയിച്ചു.
മാർത്തോമാ ഇടവക യുടെ സഹിഷ്ണുതാ മാസാ ചരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കും എന്നും ഇതിന്റെ ഔപചാരിക പ്രഖ്യാപനം യു. എ. ഇ. സഹിഷ്ണുതാ കാര്യ വകുപ്പ് മന്ത്രി ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹിക്കും എന്നും ഇടവക വികാരി റവ. പ്രകാശ് എബ്രഹാം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് നടക്കുന്ന വിശുദ്ധ കുർ ബാന യോടെ തുടക്കം കുറിക്കുന്ന കൊയ്ത്തു ത്സവ ത്തിൽ, വിശ്വാസികൾ ആദ്യ ഫല പ്പെരുന്നാൾ വിഭവ ങ്ങൾ ദേവാ ലയ ത്തിലേക്ക് സമർപ്പിക്കും.
തുടര്‍ന്ന് വൈകു ന്നേരം മൂന്നേ കാലിനു വിളംബര യാത്ര യോടെ ആഘോഷ ങ്ങള്‍ക്കു തുടക്ക മാവും.
ഉച്ചക്ക് ശേഷം നാലു മണിക്ക് നടക്കുന്ന പൊതു പരിപാടി യിൽ വെച്ചാണ് സഹി ഷ്ണുതാ മാസാചരണ പ്രഖ്യാ പനം ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹി ക്കുക. സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാക യും ചടങ്ങിൽ കൈ മാറും.
ഡിസംബർ 1 മുതൽ 31വരെ യുള്ള കാലയള വിൽ സെമിനാർ, എക്‌സി ബിഷൻ, ചിത്ര രചനാ മത്സരം, സ്‌നേഹ കൂട്ടായ്‌മ എന്നിവയും സംഘടി പ്പിക്കും.
നാലര മണിയോടെ കൊയ്ത്തുത്സവ നഗരി സജീവ മാകും. തനി കേരളീയ വിഭവ ങ്ങളുടെ തത്സമയ പാചക വുമായി ഉല്‍സ വ നഗരി യില്‍ ഒരുക്കുന്ന ഇരുപ തോളം തട്ടു കട കൾ മുഖ്യ ആകർഷക ഘടക മായി രിക്കും. കലാ സാംസ്കാരിക പരി പാടികളും അരങ്ങേറും.
രാത്രി 10 മണി വരെ നീളുന്ന പരിപാടി യിൽ സന്ദർ ശകർ ക്കായി നിരവധി വില പിടി പ്പുള്ള സമ്മാന ങ്ങള്‍ അട ങ്ങുന്ന നറുക്കെടുപ്പും ഉണ്ടാകും.
വിജയികള്‍ ആകുന്ന വര്‍ക്ക് 20 സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ യുള്ള സമ്മാന ങ്ങളും നൽകും.
കൊയ്‌ത്തുൽസവത്തിൽ നിന്നു ലഭിക്കുന്ന വരു മാന ത്തിന്റെ വിഹിതം വിദ്യാ ഭ്യാസ സഹായ മായും ജീവ കാരുണ്യ പ്രവര്‍ത്ത ങ്ങള്‍ക്കും വിവിധ കാൻസർ ചികിൽസാ പദ്ധതി കള്‍ക്കായും നല്‍കും.
വാർത്താ സമ്മേളന ത്തിൽ സഹ വികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ദാനിയേൽ, സെക്രട്ടറി ഒബി വർഗീസ്, സുരേഷ് തോമസ്, പ്രവീൺ കുര്യൻ, നിഖി തമ്പി തുടങ്ങിയവർ പങ്കെ ടുത്തു.
- pma