അബുദാബി : ക്വിസ് മാസ്റ്റര്‍ ജി. എസ്. പ്രദീപ് നേതൃത്വം കൊടു ക്കുന്ന ”അറേബ്യൻ ജീനിയസ് ഹണ്ട്” എന്ന ക്വിസ് പരിപാടി ഗൾഫിലെ ഇന്ത്യൻ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ വെച്ച് നടത്തും.
ഈ ക്വിസ് പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ പതിനഞ്ചിന് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടക്കു മെന്ന് ജി. എസ്. പ്രദീപ് അബുദാബി യിൽ നടത്തിയ വാര്‍ത്താ സമ്മേളന ത്തിൽ അറിയിച്ചു.
യു. എ. ഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹറിൻ എന്നീ രാജ്യ ങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്ക പ്പെടുന്ന വരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ക്വിസ് പ്രോഗ്രാം നടത്തുക.
ഫൈനൽ റൗണ്ടിൽ വിജയി ക്കുന്ന വിദ്യാർത്ഥിക്ക് ഒരു മില്ല്യന്‍ രൂപ സമ്മാന മായി നല്‍കും. ഫൈനൽ റൗണ്ടില്‍ എത്തുന്ന വിദ്യാർത്ഥി കൾക്ക് ഒരു വർഷം നീണ്ട് നിൽക്കുന്ന ആറു വര്‍ക്കു ഷോപ്പു കളിലും പങ്കെടുപ്പിക്കും. മാത്രമല്ല അഞ്ചു ഗള്‍ഫു രാജ്യങ്ങളില്‍ നിന്നുള്ള കുട്ടി കള്‍ക്കും ഇന്ത്യയിലെ ശാസ്ത്ര ജ്ഞൻമാരെ കാണു വാനുള്ള അവസര ങ്ങളും സൃഷ്ടി ക്കുമെന്ന് ജി. എസ്. പ്രദീപ് അറിയിച്ചു.
ക്വിസ് പരിപാടിയുടെ സംഘാടകരായ ഡോക്ടര്‍ സിജി അബ്ദീസോ, തനു താരിഖ് എന്നിവരും വാര്‍ത്താ സമ്മേളന ത്തിൽ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം