അല്‍ഐന്‍ : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ വാക്കു കള്‍ പ്രയോഗ ത്തില്‍ വരുത്തു വാനായി സമൂഹ ത്തിലെ ഉന്നത ര്‍ക്കും സാധാരണ ക്കാര്‍ക്കും ഒരു പോലെ എന്‍. എം. സി. മെഡിക്കല്‍ സെന്ററില്‍ ചികിത്സാ സൗകര്യം ലഭ്യക്കും എന്ന് എന്‍. എം. സി. ഗ്രൂപ്പി ന്റെ പുതിയ മെഡിക്കല്‍ സെന്റര്‍ അല്‍ ഐനില്‍ ഉത്ഘാടനം ചെയ്തു കൊണ്ട് എന്‍. എം. സി. ഗ്രൂപ്പ് സ്ഥാപകനും സി. ഇ. ഒ. യുമായ ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.
ചികിത്സാ ചെലവു കള്‍ ലഘൂ കരി ക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡു കള്‍ പുതിയ മെഡിക്കല്‍ സെന്ററില്‍ സ്വീകരിക്കും. അല്‍ ഐന്‍ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപ മുള്ള ദമാൻ ഇൻഷ്വറൻസ് കെട്ടിട ത്തിനു അടുത്തുള്ള അല്‍ വാദി ട്രേഡിംഗ് സെന്ററി ലാണ് എന്‍. എം. സി. മെഡിക്കല്‍ സെന്ററും ഫാർമസി യും പ്രവർത്തി ക്കുന്നത്.
കാര്‍ഡിയോളജി, ഡെര്‍മെറ്റോളജി, ഗൈനക്കോളജി, ഒഫ്താല്‍ മോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, പീഡിയാട്രിക്‌സ്, ഇന്റേണല്‍ മെഡിസിന്‍, റേഡിയോളജി, യൂറോളജി തുടങ്ങിയ വിഭാഗ ങ്ങളില്‍ അല്‍ഐന്‍ ന്യൂ മെഡിക്കല്‍ സെന്ററില്‍ ചികിത്സാ സൗകര്യം ലഭ്യമാണ്.
എന്‍. എം. സി. ഗ്രൂപ്പിന്റെ നാല്പതാം വാര്‍ഷികം പ്രമാണിച്ച് 2015 ല്‍ അബുദാബി യില്‍ 250 കിടക്കകള്‍ ഉള്ള മെഡിക്കല്‍ സിറ്റി ആരംഭി ക്കുവാന്‍ പദ്ധതി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, പ്രവാസി, സാമൂഹ്യ സേവനം