അബുദാബി : രണ്ട് വയസ്സ് വരെയുള്ള കുട്ടികളെ മുലയൂട്ടുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുന്നു. യു. എ. ഇ. ഫെഡറല്‍ നാഷനല്‍ കൗണ്‍സി ലിന്‍െറ ആരോഗ്യ, തൊഴില്‍, സാമൂഹിക കാര്യ സമിതി തയാറാക്കിയ പുതിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമ ത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. രണ്ട് വയസ്സു വരെ യുള്ള കുട്ടികളെ മുലയൂട്ടിയില്ല എങ്കില്‍ ശിക്ഷി ക്കുവാനുള്ള വ്യവസ്ഥ കളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.
മുലപ്പാല്‍ കുടിച്ചു വളരുന്നത് കുട്ടികളുടെ വികാസ ത്തില്‍ നിര്‍ണായക മാണ് എന്നും മാതാവും കുട്ടിയും തമ്മിലെ ബന്ധ ത്തിന് മുലയൂട്ടലിന് നിര്‍ണായക പങ്കുണ്ടെന്ന് പഠന ങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കുട്ടികളെ മുലയൂട്ടുന്നുണ്ടോ എന്ന് പരിശോധി ക്കുന്നത് ബുദ്ധി മുട്ടാണ്. എന്നാല്‍, നിയമം വരുന്ന തോടെ മാതാക്കള്‍ കുട്ടികളെ അവഗണി ക്കുന്നത് കുറയും. നിയമ ലംഘ കര്‍ക്ക് ശിക്ഷ ലഭിക്കുക യും ചെയ്യും. മുലയൂട്ടു ന്നതിലൂടെ കുട്ടികള്‍ക്ക് പാല്‍ നല്‍കുക മാത്രമല്ല, മാതാവും ശിശുവും തമ്മിലെ ബന്ധം ഉടലെടുക്കുക യാണ് ചെയ്യുന്നത്.
മുലയൂട്ട ലിന്‍െറ പ്രാധാന്യവും ഗുണങ്ങളും സംബന്ധിച്ച് വിപുല മായ ബോധ വത്കരണം നടത്തു ന്നതിന് സര്‍ക്കാറി നോട് നിര്‍ദേശിക്കുന്ന വകുപ്പും പുതിയ നിയമ ത്തില്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്.
ജോലി ചെയ്യുന്ന സ്ത്രീ കളില്‍ മുലയൂട്ടാന്‍ അവസരം നല്‍കുന്ന തിന് സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ നഴ്സറി നിര്‍ബന്ധം ആക്കുന്നുണ്ട്. നിരവധി വര്‍ഷമായി ഇത്തര മൊരു വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട് എണ്ടെങ്കിലും പുര്‍ണമായി നടപ്പാക്കി യിട്ടില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, നിയമം, യു.എ.ഇ.