അബുദാബി : ഫലസ്തീന്‍ – ഇസ്രായേല്‍ പ്രശ്‌ന പരിഹാര ത്തി നായി യു. എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മുന്നോട്ടു വെച്ച നിര്‍ദ്ദേശ ങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് യു. എ. ഇ.
പ്രശ്‌ന പരിഹാര ത്തിന് തികച്ചും പ്രായോഗിക വും മേഖല യില്‍ സമാധാനം പുനഃ സ്ഥാപി ക്കു വാ നുള്ള അറബ് ലോക ത്തിന്റെ ശ്രമ ങ്ങളെ ഉള്‍കൊള്ളു ന്നതും അന്താരാഷ്ട്ര സമൂഹങ്ങ ളുടെ ഭൂരിപക്ഷ അഭിപ്രായ ങ്ങളോട് യോജി ക്കുന്നതു മാണ് യു. എസ്. സ്റ്റേറ്റ് സെക്ര ട്ടറി യുടെ നിര്‍ദ്ദേശ ങ്ങള്‍.
കെറി യുടെ നിര്‍ദ്ദേശ ങ്ങള്‍ നടപ്പാ ക്കുവാൻ കഴിഞ്ഞാൽ ഫലസ്തീന്‍ – ഇസ്രായേല്‍ പ്രശ്‌ന ത്തിന് ശാശ്വത പരി ഹാരം കണ്ടെ ത്തുവാൻ കഴിയും എന്നും യു. എ. ഇ. വിദേശ കാര്യ – രാജ്യാന്തര സഹ കരണ മന്ത്രാ ലയ ത്തി ന്റെ പ്രസ്താ വന യിൽ പറയുന്നു.
ജോണ്‍ കെറി മുന്നോട്ടു വെച്ച നിര്‍ദ്ദേശ ങ്ങളെ ഫലസ്തീൻ – ഇസ്രായേൽ അധികൃതർ മുഖ വിലക്ക് എടുക്കുക യാണ് എങ്കില്‍ മേഖല യില്‍ പൊതു വിലും ഇരു സമൂഹ ങ്ങള്‍ക്ക് പ്രത്യേകിച്ചും അതിന്റെ ഗുണ ഫലങ്ങള്‍ ലഭ്യ മാകും എന്നും മന്ത്രാ ലയ ത്തിന്റെ പ്രസ്താ വന യില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
- pma