അബൂദാബി : ഓണ്‍ലൈന്‍ രംഗത്ത് വര്‍ദ്ധിച്ച് വരുന്ന ‘വൈറസ് ‘ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാരക വിഷ മാണെന്നും, സോഷ്യല്‍ നെറ്റ് വര്‍ക്ക് മേഖല യില്‍ ഫേസ് ബുക്കിലും, ബൈലുക്സ് മെസഞ്ചറിലും പടര്‍ന്നു കൊണ്ടിരിക്കുന്ന വൈറസി നെ ചാറ്റ് സുഹൃത്തുക്കള്‍ ഒറ്റകെട്ടായി നേരിടണ മെന്നും അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ബൈലുക്സ് മെസ്സഞ്ചര്‍ ‘പട്ടുറുമാല്‍ ഫാമിലി മാപ്പിള സോംഗ് റൂം’ വാര്‍ഷികാ ഘോഷം അഭിപ്രായപ്പെട്ടു. മതത്തിന്റെ യോ ജാതിയുടെ യോ രാഷ്ട്രീയ ത്തിന്റെയോ ജില്ലയുടെ പേരിലോ തമ്മിലടി ക്കാതെ ഒരമ്മ പെറ്റ മക്കളെ പോലെ കഴിയുന്ന സൌഹൃദത്തിനും സ്നേഹത്തിനും രാജ്യങ്ങളുടെ അതിര്‍ വരമ്പു കളില്ലാതെ ജനമനസ്സു കളിലേക്ക് ഇറങ്ങി ചെല്ലാ നാവു മെന്നും തെളിയിച്ചു കൊണ്ട് പട്ടുറുമാല്‍ റൂമിന്റെ ഒന്നാം വാര്‍ഷികാ ഘോഷം പ്രവാസ മനസ്സു കളില്‍ കുളിരണിയിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ എം. പി. എം. റഷീദ് പ്രോഗ്രാമിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ‘ഓണ്‍ലൈന്‍ സ്നേഹ സൌഹൃദം’ എന്ന വിഷയ ത്തെ ആസ്പദമാക്കി പട്ടുറുമാല്‍ ചീഫ് അഡ്മിന്‍ ഷഫീല്‍ കണ്ണൂര്‍ പ്രസംഗിച്ചു. ഗായകന്‍ ഷാനി മൂക്കുതല, ഷാസ് ഗഫൂര്‍ , ഫാത്തിമ സാഹിയ, വി. കെ. അബ്ദുല്‍ അസീസ്, ഗാനം ബോബി, നൌഫല്‍ പെരുമാളാബാദ് തുടങ്ങിയ വരുടെ നേതൃത്വ ത്തില്‍ ഗാനമേളയും നടന്നു. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങ ളില്‍ നിന്നും നൂറു കണക്കിന് ചാറ്റ് സുഹൃത്തുക്കള്‍ ഒത്തു കൂടി. ഫര്‍ഹാന്‍ ഗുരുവായൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ റഫീക്ക് കല്പകഞ്ചേരി സ്വാഗതവും സുഹൈല്‍ ഷാ നന്ദിയും പറഞ്ഞു
- pma