
അബുദാബി : ഈ വർഷ ത്തിന്റെ ആദ്യ പകുതി യിൽ പതിനഞ്ചു ലക്ഷത്തി അറുപത്തി ഒന്‍പതിനായിരം ഗതാഗത നിയമ ലംഘന ങ്ങൾ നടന്നതായി അബുദാബി പോലീസ് അറിയിച്ചു. അമിത വേഗത യാണ് ഗതാഗത നിയമ ലംഘന ങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടത്.
ലൈസന്‍സ് പുതുക്കാതിരിക്കല്‍, ഗതാഗതം തടസ്സ പ്പെടുത്തല്‍, റോഡ് നിയമങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവ യാണ് മറ്റ് നിയമ ലംഘന ങ്ങളില്‍പ്പെട്ടത്. ട്രാഫിക് റെഡ് സിഗ്നല്‍ ക്രോസ്സ് ചെയ്യുന്നതും, ഇന്‍ഡിക്കേഷന്‍ ഉപയോഗിക്കാതെ പെട്ടെന്ന് വാഹന ങ്ങള്‍ തിരിക്കുന്നതും വാഹന ങ്ങള്‍ തമ്മിൽ കൃത്യ മായ അകലം പാലിക്കാത്തതും അപകട ങ്ങള്‍ക്ക് കാരണമാകുന്നു.
2013 ജനുവരി മുതൽ മെയ് വരെ 15,69,409 ഗതാഗത നിയമ ലംഘന ങ്ങളാണ് നടന്നത്. 132 പേരാണ് വാഹന അപകട ങ്ങളില്‍ മരിച്ചത്. 146 പേർക്ക് ഗുരുതര മായി പരുക്കേറ്റി ട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ വര്‍ഷം ഇതേ കാലയള വുമായി താരതമ്യ പ്പെടുത്തു മ്പോള്‍ റോഡ് അപകട ങ്ങളില്‍ മരിച്ച വരുടെ എണ്ണ ത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായതായും അബുദാബി പോലീസ് അറിയിച്ചു.
വാഹന അപകടങ്ങള്‍ കുറക്കുന്നതിനും 2030 ഓടെ അപകട മരണ ങ്ങള്‍ ഇല്ലാതാക്കുകയും ലക്ഷ്യമിട്ട് അഞ്ചിന പരിപാടി ആരംഭിക്കും. വേഗത നിയന്ത്രി ക്കുന്നത് അടക്കം ഈ പദ്ധതി യുടെ ഭാഗമായി നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
- pma





























