Friday, December 12th, 2014

ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ : എന്‍. എം. സി. ജേതാക്കള്‍

jimmy-george-volley-ball-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച പത്തൊമ്പതാമത് ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണ മെന്റില്‍ അബുദാബി എന്‍. എം. സി. ആശുപത്രി ടീം ജേതാക്കളായി.

എല്‍. എല്‍. എച്ച്. ആശുപത്രി ടീമിനെ രണ്ടിന് എതിരെ മൂന്ന് സെറ്റു കള്‍ക്ക് തോല്‍പിച്ചാണ് എന്‍. എം. സി. വിജയ കിരീടം ചൂടിയത്.

ഫൈനല്‍ മത്സര ത്തില്‍ ആദ്യ മാച്ചില്‍ 25 : 17 എന്ന നില യില്‍ എന്‍. എം. സി. ടീം മുന്നേറ്റം നടത്തി എങ്കിലും തുടര്‍ന്നുള്ള രണ്ട് മാച്ചിലും 25 : 21 , 25 : 16 എന്നീ ക്രമ ത്തില്‍ എല്‍. എല്‍. എച്ച്. ആശുപത്രി ടീം ശക്തമായ തിരിച്ചു വരവ് നടത്തി.

അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ്, ഇന്ത്യന്‍ ദേശീയ താര ങ്ങളായ കിഷോര്‍ കുമാര്‍, വിപിന്‍ ജോര്‍ജ്, ജെറോം, രോഹിത് എന്നിവര്‍ ഉള്‍പ്പെട്ട തായിരുന്നു എല്‍. എല്‍. എച്ച്. ടീം.

ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ രജത് സിംഗ്, ഇന്ത്യന്‍ താരങ്ങളായ സുബ്ബറാവു, മന്ദീപ് സിംഗ്, ഗുരുവിന്തര്‍ സിംഗ്, ഗോവിന്ദര്‍ സിംഗ്, നവ്ജിത് സിംഗ്, വിനോദ് നാഗി, സുക്ജിന്തര്‍ സിംഗ്, എന്നിവര്‍ ഉള്‍പ്പെട്ട എന്‍. എം. സി. ടീം 25 : 17, 15 : 9 എന്നീ സ്കോറു കളിലൂടെ ശക്തമയ തിരിച്ചു വരവ് നടത്തിയാണ് രണ്ടിന് എതിരെ മൂന്നു സെറ്റ് നേടി ജിമ്മി ജോര്‍ജ്ജ് സ്മാരക വോളീബോള്‍ ടൂര്‍ണമെന്റില്‍ വിജയ കിരീടം ചൂടിയത്.

അബുദാബി നാഷണല്‍ ഒായില്‍ കമ്പനി, നാഷണല്‍ ഡ്രില്ലിംഗ് കമ്പനി, എന്‍. എം. സി. ആശുപത്രി, എല്‍. എല്‍. എച്ച്. ആശുപത്രി, വിഷന്‍ സേഫ്റ്റി, ദുബായ് ഡ്യൂട്ടി ഫ്രീ എന്നീ ടീമു കളാണ് ജിമ്മി ജോര്‍ജ് സ്മാരക എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി കളി ക്കള ത്തില്‍ ഏറ്റുമുട്ടിയത്.

യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഒാപ്പറേറ്റിംഗ് ഒാഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്‍. എം. സി. ആശുപത്രിക്കും റണ്ണര്‍ അപ്പിനുള്ള മടവൂര്‍ അയൂബ് മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫി ജെമിനി ബില്‍ഡിംഗ് മെറ്റേരിയല്‍സിന്റെ എം. ഡി. ഗണേഷ് ബാബു എല്‍. എല്‍. എച്ച്. ആശുപത്രിക്കും സമ്മാനിച്ചു. വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പു കളും ട്രോഫി കളും സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും വിവിധ സംഘടനാ ഭാരവാഹി കളും വിതരണം ചെയ്തു

ഈ വര്‍ഷ ത്തെ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, സ്പോര്‍ട്സ് സെക്രട്ടറി റജീദ് പട്ടോളി എന്നിവര്‍ നേതൃത്വം നല്‍കി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine