അബുദാബി : ഉയിർപ്പ് പെരുന്നാൾ വരെ നീണ്ടു നില്ക്കുന്ന പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ചു കൊണ്ട് അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു.
യേശുക്രിസ്തു ജറുസലേമിലേക്ക് നടത്തിയ യാത്ര യുടെ ഓര്‍മ പുതുക്ക ലാണ് ഓശാന പെരുന്നാള്‍. ജറുസലേമിലെ തെരുവു കളിലൂടെ നടത്തിയ ആ യാത്രയില്‍ ക്രിസ്തുവിനെ ജനങ്ങള്‍ ഒലീവ് ഇലകളും കുരുത്തോലകളും വീശി എതിരേറ്റതിന്റെ സ്മരണാര്‍ത്ഥം ആയിര ക്കണക്കിന് വിശ്വാസികള്‍ കൈയില്‍ കുരുത്തോലകള്‍ പിടിച്ചും പൂക്കള്‍ വിതറിയും പള്ളിക്ക് ചുറ്റും പ്രദര്‍ശനവും നടത്തി.
ദേവാലയ ത്തില്‍ നിന്ന് വാഴ്ത്തി നല്‍കുന്ന കുരുത്തോലകള്‍ വിശ്വാസി കള്‍ ഭവന ത്തില്‍ ഭക്തിയോടെ സൂക്ഷിക്കുകയും അടുത്ത ക്രിസ്മസ് ദിന ത്തില്‍ പള്ളി യില്‍ തിരികെ കൊണ്ടുവന്ന് തീജ്വാല ശുശ്രൂഷ യില്‍ ഒരുക്കുന്ന അഗ്നികുണ്ഡ ത്തില്‍ നിക്ഷേപിക്കുകയും ചെയ്യും.
ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാ പ്പൊലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.
ഇടവക വികാരി റവ. ഫാദര്‍ എം. സി. മത്തായി മാറാഞ്ചേരില്‍, സഹ വികാരി റവ. ഫാദര്‍ ഷാജന്‍ വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
കത്തീഡ്രല്‍ ട്രസ്റ്റി എ. ജെ. ജോയ്ക്കുട്ടി, സെക്രട്ടറി സ്റ്റീഫന്‍ മല്ലേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- pma