അബുദാബി : വിദ്യാര്‍ത്ഥി കളുടെ ട്രാൻസ്‌പോർട്ട് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയ ത്തിന്റെ രേഖാമൂലമുള്ള അനുമതി തേടണം എന്ന് അധികൃതര്‍. സ്കൂള്‍ ഫീസും ബസ്സ് ഫീസും നിലവിലെ നിരക്കില്‍ നിന്നും ഒരു ശതമാനം എങ്കിലും വര്‍ദ്ധനവ് വരുത്തണം എങ്കില്‍ മന്ത്രാലയ ത്തില്‍ നിന്നും രേഖാ മൂലമുള്ള അനുമതി വാങ്ങിയിരി ക്കണം. നിയമം ലംഘിക്കുന്നവർ കനത്ത പിഴ ശിക്ഷ നേരിടേണ്ടി വരും എന്നും വിദ്യാഭ്യാസ മന്ത്രാലയ ത്തിന്റെ സ്വകാര്യ സ്‌കൂൾ വകുപ്പ് അണ്ടർ സെക്രട്ടറി അലി അൽ സുവൈദി അറിയിച്ചു.
ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ മന്ത്രാലയ ത്തിനു കീഴിലുള്ള പ്രത്യേക സമിതി സ്‌കൂളു കളിൽ സന്ദർശനം നടത്തുകയും പാഠ്യ വിഷയ ങ്ങളും കെട്ടിട സൗകര്യ ങ്ങളും സാങ്കേതിക സംവിധാന ങ്ങളും എല്ലാം പരിശോധി ക്കുകയും സ്കൂള്‍ അധികൃത രുടെ ആവശ്യ ങ്ങൾ വിലയിരുത്തു കയും ചെയ്‌ത ശേഷം മന്ത്രാലയ ത്തിന്റെ നിബന്ധന കളും മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളും അനുസരിച്ചു മാത്രമാണ് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ഉള്ള അപേക്ഷ കളില്‍ അംഗീകാരം നല്‍കുകയുള്ളൂ.
ഏതെങ്കിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നിയമം ലംഘിച്ചു നിരക്കു വാങ്ങിയാൽ രക്ഷിതാക്കൾ മന്ത്രാലയ ത്തിൽ പരാതിപ്പെടണം എന്നും അലി അൽ സുവൈദി ഓര്‍മ്മിപ്പിച്ചു.
സ്‌കൂൾ നടത്തി പ്പുകാർ അനധികൃത മായി നിരക്ക് ഈടാക്കുന്ന തായി കണ്ടെത്തി യാല്‍ നിയമ നടപടി കൾ അതിവേഗ ത്തില്‍ ആയിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ഗതാഗതം, നിയമം, യു.എ.ഇ., വിദ്യാഭ്യാസം