അബുദാബി :സൂര്യാ കൃഷ്ണ മൂര്‍ത്തി യുടെ സംവിധാന ത്തില്‍ സൂര്യ ഇന്റര്‍നാഷ്ണല്‍ ഒരുക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’ നവംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 7 മണി ക്ക് അബു ദാബി ഇന്ത്യന്‍ സ്കൂളിലെ ശൈഖ് സായിദ് ഓഡിറ്റോറിയ ത്തില്‍ അരങ്ങേറും.
അന്താരാഷ്ട്ര പ്രശസ്തരായ ഭരത നാട്യം നര്‍ത്തകി ശ്രീലത വിനോദ്, കഥക് നര്‍ത്തകന്‍ രാജേന്ദ്ര ഗംഗാനി, ഒഡീസി നര്‍ത്തകരായ സോണാലി മഹാപത്ര, രാഹുല്‍ ആചാര്യ, ഗായത്രി രണ്‍ബീര്‍ എന്നിവര്‍ അണി വേദിയില്‍ എത്തും.
സൂര്യ ഇന്റര്‍നാഷണല്‍ മുഖ്യ രക്ഷാധി കാരി ഡോക്ടര്‍. ബി. ആര്‍. ഷെട്ടി, യു. എ. ഇ. പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കും.
നവംബര്‍ 29 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ദുബായ് ഇന്ത്യന്‍ സ്കൂളിലെ ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തിലും ‘നൃത്തോത്സവം’ അരങ്ങേറും.
വിശദ വിവരങ്ങള്‍ക്ക് : 056 68 97 262 eMail : sooryaevent.uae@uaeexchange dot com
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കല, നൃത്തം, സാംസ്കാരികം