അബുദാബി : മുസ്സഫ യിലെ മാർത്തോമ്മാ ഇടവക ദേവാ ലയ ത്തിൽ ക്രിസ്തുമസ് ഗാന ശുശ്രൂഷ സംഘടി പ്പിച്ചു.
ഇടവക വികാരി റവ. ഫാദർ പ്രകാശ് എബ്രഹാം നേതൃത്വം നല്കിയ പ്രാർത്ഥനാ ചടങ്ങു കളോടെ യാണ് ക്രിസ്തുമസ് ഗാന ശുശ്രൂഷ ആരംഭിച്ചത്. ഇടവക ഗായക സംഘം വിവിധ ഗ്രൂപ്പു കളായി ഗാന ങ്ങൾ ആല പിച്ചു.
മാർത്തോമാ സഭയുടെ മുൻ സെക്രട്ടറി, വികാരി ജനറൽ റവ. ഫാദർ ചെറിയാൻ തോമസ് മുഖ്യഅതിഥി ആയി രുന്നു. ഇടവക ഭരണ സമിതി അംഗ ങ്ങൾ ചടങ്ങു കൾക്ക് നേതൃത്വം നല്കി. നിരവധി വിശ്വാസികൾ ചടങ്ങു കളിൽ സംബന്ധിച്ചു.
- pma

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 