അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാട കോത്സവ ത്തി ലെ മൂന്നം ദിവസം ശക്തി തിയ്യറ്റേ ഴ്സ് അവതരിപ്പിച്ച ‘കാഴ്ചയെ കീറി… ഭ്രാന്തും കടന്ന്…’ എന്ന നാടകം അര ങ്ങില്‍ എത്തി.
പ്രശസ്ത ചിത്ര കാരനായ വിന്‍സെന്റ് വാന്‍ ഗോഗി ന്റെ ജീവിത മുഹൂ ര്‍ത്ത ങ്ങളെ യാണ് പ്രമുഖ നാടക പ്രവര്‍ത്തകന്‍ ഡോ. സാംകുട്ടി പട്ടങ്കരി നാടക രൂപ ത്തില്‍ ഒരുക്കി യത്.
പ്രകാശ് തച്ചങ്ങാട്, കൃഷ്ണന്‍ വേട്ടാമ്പള്ളി, ജയേഷ്, ജാഫർ കുറ്റി പ്പുറം, ബിന്ദു ഷോബി, ഗീത ജയചന്ദ്രന്‍, ജയന്തി ജയരാജ് തുടങ്ങിയ വര്‍ പ്രധാന വേഷ ങ്ങളിൽ അരങ്ങില്‍ എത്തി.
മനുഷ്യ ജീവിതം ഗതി വിഗതി കളിലൂടെ ഒഴുകി പല തീര ങ്ങളി ൽ എ ത്തുന്നു എങ്കിലും തന്റെ ആത്മ ചോദന യുടെ പ്രകാ ശന ത്തിന് അനു യോജ്യ മായ കര യില്‍ അവസാനം എത്തി ച്ചേരും എന്നു വിശ്വസി ക്കുന്ന വാന്‍ഗോഗ്.
ദുരിത ങ്ങളെല്ലാം സ്വയം അനുഭവി ക്കുകയും അന ശ്വര ങ്ങളായ തന്റെ ചിത്ര ങ്ങ ളുടെ നേട്ട ങ്ങള്‍ മുഴുവന്‍ സമൂഹ ത്തിനായി ബാക്കി വെക്കു കയും ചെയ്തു കൊണ്ട് മഹാനായ ആ ചിത്ര കാരന്‍ യാത്ര യായി.
എങ്കിലും വാന്‍ ഗോഗ് നമുക്ക് സമ്മാനിച്ചു കൊണ്ട് കടന്നു പോയത് ഒരു രാഷ്ട്രീയ മാണ് എന്നു ഉല്‍ ബോധി പ്പിച്ചു കൊണ്ടാണ് നാടകം പൂര്‍ണ്ണ മാകുന്നത്.
നാടകോല്‍സവ ത്തിന്റെ നാലാം ദിവസ മായ ഡിസംബര്‍ 22 ചൊവ്വാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി സോഷ്യല്‍ ഫോറം അവത രിപ്പി ക്കുന്ന ‘അമ്മ മലയാളം’ എന്ന നാടകം അര ങ്ങേറും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം, ശക്തി തിയേറ്റഴ്സ്