അബുദാബി : പ്രവാസി മലയാളി കളുടെ ആഗോള കൂട്ടായ്മ യായ ‘പ്രവാസി മലയാളി ഫെഡറേഷന്‍ ‘ (പി. എം. എഫ്) അബുദാബി ഘടകം രൂപീകരിച്ചു.
കേരളാ സോഷ്യല്‍ സെന്റ റില്‍ സംഘടി പ്പിച്ച ‘പി. എം. എഫ്. യു. എ. ഇ. യുടെ കുടുംബ സംഗമ ത്തില്‍ ഫെഡ റേഷൻ യു. എ. ഇ. കമ്മിറ്റി പ്രസിഡന്റ്റ് റെജി ദാമോദർ, മാതൃഭൂമി ന്യൂസ് അബുദാബി പ്രതി നിധി യും പി. എം. എഫ്. എക്സിക്യൂട്ടീവ് മെംബറു മായ സമീർ കല്ലറയ്ക്ക് നല്‍കി മെംബര്‍ ഷിപ്പ് ഫോമിന്റെ ആദ്യ വിതരണം നടന്നു.
എല്ലാ പ്രവാസി മലയാളി കളേയും സംസ്ഥാന സര്‍ക്കാ രിന്റെ പ്രവാസി വെല്‍ഫയര്‍ ഫണ്ട് സ്കീമില്‍ ഉള്‍പ്പെ ടുത്തി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുക എന്നതു കൂടിയാണ്‍ ഈ കൂട്ടായ്മ യുടെ ലക്ഷ്യം എന്ന് മെംബര്‍ ഷിപ്പ് കാമ്പയില്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് റെജി ദാമോദർ പറഞ്ഞു. മാത്രമല്ല കേന്ദ്ര – സംസ്ഥാന സര്‍ക്കാ റുക ളില്‍ നിന്നും അനുവദി ച്ചിട്ടുള്ള ആനു കൂല്യങ്ങള്‍ എല്ലാ പ്രവാസികള്‍കും ലഭ്യമാ ക്കാനുള്ള പ്രവര്‍ത്തന ങ്ങളും നടത്തും.
പ്രവാസി വോട്ട വകാശം പ്രാവര്‍ത്തി കമാക്കാന്‍ സക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കഴിഞ്ഞ രണ്‍ടു വര്‍ഷ മായി പി. എം. എഫ്. യു. എ. ഇ. കമ്മിറ്റി രൂപീക രിച്ചു പ്രവര്‍ത്തനം തുടങ്ങി യിരുന്നു. എന്നാല്‍ കൂടുതല്‍ പ്രവാസി കളിലേക്ക് വ്യാപിപ്പി ക്കുന്ന തി ന്റെ ഭാഗ മായി ഗ്ലോബല്‍ കമ്മിറ്റി യുടെ നിര്‍ദ്ദേശ പ്രകാര മാണ്‍ വിവിധ എമിറേറ്റു കളില്‍ പി. എം. എഫ്. ഘടക ങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
പി. എം. എഫ്. യു. എ. ഇ. കോർഡിനേറ്റർ ഡയസ് ഇടിക്കുള, ജനറൽ സെക്രട്ടറി സജി ദാസ്, അൽ – ഐൻ ഘടകം കോഡി നേറ്റര്‍ മാ രായ അലി, സേതു നാഥ്, അംഗ ങ്ങളായ റഫീഖ്, മമ്മിക്കുട്ടി കുമരനെല്ലൂര്‍, അബ്ദുൽ റഹ്മാൻ, തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിത രായി.
വിവര ങ്ങള്‍ക്ക് : റെജി ദാമോദർ – 055 166 42 76
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന