അബുദാബി : പൗരാണിക വസ്തുക്കള്‍ യു. എ. ഇ. യിലേക്ക് അനധികൃത മായി കടത്തി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് അറബ് വംശജരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
വിദേശ രാജ്യ ങ്ങളിൽ നിന്നും കൊണ്ടു വന്ന പൗരാ ണിക വസ്തുക്കള്‍ ഉപഭോക്താ ക്കളെ കണ്ടെത്തി കൂടിയ വിലക്കു കച്ചവടം ചെയ്യുവാനുള്ള ശ്രമ ത്തിനിടെ യാണ് പോലീസ് പിടിയി ലായത്.
പുരാതന ഗ്രന്ഥ ങ്ങളുടെ കൈ യെഴുത്ത് പ്രതികള്‍, പുരാ തന നാണയ ങ്ങള്‍, വിലപിടിപ്പുള്ള കല്ലു കൾ തുടങ്ങി നിരവധി വസ്തുക്കൾ പ്രതികളില്‍ നിന്നും പിടി ച്ചെടുത്തു.
അബുദാബി യിലെ ഒരു ഹോട്ട ലില്‍ നിന്നു മാണ് ഇവരെ അറസ്റ്റു ചെയ്തത് എന്ന് അബുദാബി പൊലീസ് കുറ്റാ ന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് ബു റശീദ് അറിയിച്ചു.
പൗരാണിക വസ്തു ക്കള്‍ കള്ള ക്കടത്ത് നടത്തു ന്നതും വില്‍ക്കു ന്നതും അന്താ രാഷ്ട്ര നിയമം അനുസരിച്ചും യു. എ. ഇ. ക്രിമിനല്‍ നിയമം അനുസരിച്ചും ശിക്ഷാര്‍ഹ മാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, നിയമം, പോലീസ്, യു.എ.ഇ.