ദുബായ് : രാജ്യത്തിന്റെ ചൊവ്വാ ദൗത്യ പേടകമായ ‘അല്‍ അമലി’ നു അന്തിമ രൂപ രേഖ യായി. യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രൂപ രേഖയ്ക്ക് അംഗീ കാരം നല്‍കി. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ (MBRSC) എത്തിയ അദ്ദേഹം ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി.
പ്രതീക്ഷ എന്നര്‍ത്ഥം വരുന്ന ‘അല്‍ അമല്‍’ പേടകത്തെ അറബ് മേഖല യുടെ ശാസ്ത്ര ക്കുതിപ്പിന്റെ പ്രതീക മായി രാജ്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷ മായ 2021 ലെ ദേശീയ ദിനാ ഘോഷത്തിന്റെ ഭാഗ മായി ചൊവ്വ യിലേക്കു വിക്ഷേപി ക്കുവാ നാണ്‍ പദ്ധതി യിടുന്നത്.
ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ശൈഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാന മന്ത്രിയും പ്രസിഡൻ ഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അൽ നഹ്യാൻ, ദുബായ് കിരാട അവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്‌തൂം എന്നിവരും ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അനുഗമിച്ചിരുന്നു.
Photo Credit : WAM
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ദുബായ്, യു.എ.ഇ., വിദ്യാഭ്യാസം, ശാസ്ത്രം