അബുദാബി : സ്കൂൾ ബസ്സുകളിലെ ‘സ്റ്റോപ്പ്’ ബോര്‍ഡ് മറി കടക്കുന്ന വാഹന ങ്ങളെ പിടി കൂടുവാന്‍ സ്കൂൾ ബസ്സു കളിൽ ക്യാമറകൾ ഘടി പ്പിക്കുന്നു. അബുദാബി യിലെ 7000 സ്കൂൾ ബസ്സു കളിലും ക്യാമറ ഘടിപ്പി ക്കുവാന്‍ പദ്ധതി യുണ്ട്. ആദ്യ ഘട്ട ത്തിൽ 500 ബസ്സു കളില്‍ ക്യാമറ സ്ഥാപിക്കും.
المؤتمر الصحفي لحملة #درب_السلامة لتعزيز السلوكيات الإيجابية للسائقين ولجعل الطرق أكثر أمانا . pic.twitter.com/AmkSU4scir
— شرطة أبوظبي (@ADPoliceHQ) September 3, 2019
മറ്റു വാഹന ഉടമ കൾക്ക് തിരിച്ചറി യു വാന്‍ സാധി ക്കാത്ത വിധ മുള്ള ക്യാമറ, ബസ്സി ന്റെ സ്റ്റോപ്പ് ബോർഡി ലാണ് ഘടിപ്പിക്കുക എന്ന് അധികൃതർ വാർത്താ സമ്മേ ളന ത്തിൽ അറിയിച്ചു. പോലീസ് കൺട്രോൾ റൂമു മായി ബന്ധിപ്പി ക്കുന്ന ക്യാമറ യിലൂടെ നിയമ ലംഘകരെ പിടി കൂടാനാകും.
വിദ്യാർത്ഥികളെ സ്കൂള്‍ ബസ്സിൽ കയറ്റുകയും ഇറക്കു കയും ചെയ്യുന്ന സമയത്ത് പിറകി ലുള്ള വാഹന ങ്ങൾ നിർത്തണം എന്നാണ് നിലവിലെ നിയമം. ബസ്സ് നിർത്തു മ്പോൾ ഡ്രൈവർമാർ സ്റ്റോപ്പ് ബോർഡ് പ്രദർശി പ്പിക്കു കയും വേണം.
ഈ സ്റ്റോപ്പ് ബോര്‍ഡ് കണ്ടിട്ടും വാഹനം നിര്‍ത്താതെ പോകുന്ന വർക്ക് 1000 ദിർഹം പിഴ യും ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റു മാണ് ശിക്ഷ.സ്റ്റോപ്പ് ബോർഡ് പ്രദർശിപ്പി ക്കാത്ത ഡ്രൈവർ മാർക്ക് നിലവില്‍ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷ നല്‍കി വരുന്നുണ്ട്.
Twitter
Instagram
Face Book Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, കുട്ടികള്‍, ഗതാഗതം, നിയമം, യു.എ.ഇ., വിദ്യാഭ്യാസം