അബുദാബി : ഈ വർഷത്തെ റമദാൻ വ്രതം (ഹിജ്‌റ വർഷം1441) ഏപ്രിൽ 24 വെള്ളി യാഴ്ച ആരംഭിക്കും എന്ന് ജ്യോതിശാസ്ത്ര വിഭാഗം.
ഏപ്രിൽ 23 വ്യാഴാഴ്ച സൂര്യാസ്തമയ സമയത്ത് 6:26 ന് റമദാൻ ചന്ദ്രക്കല പ്രത്യക്ഷപ്പെടും എന്നും സൂര്യൻ അസ്തമിച്ച് 20 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അപ്രത്യക്ഷ മാകും എന്നുമാണ് ജ്യോതി ശാസ്ത്ര കണക്കു കൂട്ടലുകൾ.
ഇതു പ്രകാരം ഏപ്രിൽ 24 വെള്ളി യാഴ്ച വ്രതം ആരംഭിക്കും എന്നും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സ് മെമ്പര്‍ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
തുടർന്ന് 2020 മെയ് 22 വെള്ളിയാഴ്ച (റമദാൻ 29) സൂര്യാസ്തമയ ത്തിനു ശേഷം ശവ്വാൽ മാസ പ്പി റവി ദൃശ്യം ആവുകയും മെയ് 23 നു ഈദുൽ ഫിത്വർ ആയിരിക്കും എന്നും അറിയിച്ചു.
മാത്ര മല്ല 2020 ജൂലായ് 22 ന് ബുധനാഴ്ച ദുൽ ഹജ്ജ് മാസം ആരംഭിക്കു കയും ജൂലായ് 30 വ്യാഴാഴ്‌ച അറഫാ ദിനം (ഹജ്ജ് കർമ്മം) ആചരി ക്കുകയും ജൂലായ് 31 വെള്ളിയാഴ്ച ഈദ് അൽ അദാ (ബലി പെരു ന്നാൾ) ആഘോഷി ക്കും എന്നും ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.
- pma