അബുദാബി : ഇന്ത്യയുടെ ജനാധിപത്യ മതേതര സംവി ധാന ത്തിൽ മികച്ച സംഭാവനകൾ നൽകിയ മത – രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക മേഖല കളില്‍ നിറ സാന്നിദ്ധ്യം ആയി രുന്ന മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഏർപ്പെടുത്തിയ പ്രഥമ ഐ. ഐ. സി.-ശിഹാബ് തങ്ങള്‍ അവാര്‍ഡ്, ഡോ. ശശി തരൂര്‍ എം. പി.ക്ക് സമ്മാനിക്കും.
2020 ഫെബ്രുവരി 28 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ വെച്ച് ഡോ. ശശി തരൂരിന്ന് അവാര്‍ഡ് സമ്മാനിക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തില്‍ അറിയിച്ചു.
വാക്കിലും എഴുത്തിലും ഇടപെടലുകളിലും മതേതര ജനാധിപത്യ സംര ക്ഷണ ത്തിനു വേണ്ടി ഡോ. ശശി തരൂര്‍ ചെയ്തു വരുന്ന സേവനങ്ങൾ വില യിരുത്തി യാണ് അദ്ദേഹ ത്തിന് ശിഹാബ് തങ്ങള്‍ അവാര്‍ഡ് നല്‍കുന്നത് എന്ന് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് പറഞ്ഞു.
പ്രത്യേക ജൂറികൾ ഇല്ലാതെ തന്നെ സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി യുടെ നേതൃത്വ ത്തില്‍ നിരന്തരമായ കൂടിയാലോചന കളി ലൂടെ യാണ് അവാര്‍ഡ് ജേതാ വിനെ തെരഞ്ഞെ ടുത്തത് എന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
യു. എ. ഇ. പ്രസിഡണ്ടിന്റെ മതകാര്യ മുൻ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, പി. കെ. കുഞ്ഞാലിക്കുട്ടി എം. പി., ശിഹാബ് തങ്ങളുടെ സതീര്‍ത്ഥ്യ നും സൗദി അറേബ്യ യുടെ രാഷ്ട്രീയ – മതകാര്യ വിഭാഗം മുന്‍ ഉപ ദേഷ്ടാവു മായ ഡോ. മുഹമ്മദ് ശുഐബ് നഗ്റാമി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങി യവര്‍ സംബന്ധിക്കും.
ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ടു മാരായ ഡോ. ഒളവട്ടൂർ അബ്ദുൽ റഹ്മാൻ മൗലവി, ടി. കെ. അബ്ദുൽ സലാം, ട്രഷറർ ഹംസ നടുവിൽ, കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, കെ. എം. സി. സി. നാഷണൽ കമ്മിറ്റി ട്രഷറർ യു. അബ്ദുള്ള ഫാറൂഖി, കബീർ ഹുദവി എന്നിവരും വാർത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, ബഹുമതി, സംഘടന, സാമൂഹ്യ സേവനം