ദോഹ: വിഷു പ്രമാണിച്ച് പാഥേയം ഓണ്‍ലൈന്‍ മാഗസിന്‍ ‘ബാല പംക്തി മത്സരം‘ സംഘടിപ്പിക്കുന്നു. കുട്ടികളുടെ പംക്തിയിലേക്കാണ് മത്സരമെങ്കിലും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. മുതിര്‍ന്നവരുടെ രചനകള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടേണ്ട തരത്തിലു ള്ളതായിരിക്കണം .
  
മലയാളത്തിലെ പ്രശസ്തമായ ഒരു ദിനപത്രവും ഒരു മള്‍ട്ടിമീഡിയ എന്റെര്‍ ടൈമെന്റ് കമ്പനിയുമാണ് പാഥേയം മാഗസിന്റെ ഈ സംരംഭത്തിനായി സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
 
നിയമങ്ങള്‍  :-
- ബാല പംക്തികളാണ് ഇതില്‍ ഉള്‍പ്പെടു ത്തിയിട്ടുള്ളത്.
 - കുട്ടികള്‍ക്കു വേണ്ടിയുള്ള കഥകളോ, കവിതകളോ അയക്കാവുന്നതാണ്.
 - ചിത്ര രചന, പെയ്റ്റിന്‍റിംങ് അങ്ങനെ എന്തും ഇതില്‍ ഉള്‍പ്പെടുന്നതാണ്.
 - ഒരാള്‍ക്ക് എത്ര രചനകള്‍ വേണമെങ്കിലും അയക്കാവുന്നതാണ്.
 - ആര്‍ട്ടിക്കിളുകള്‍ ടൈപ്പ് ചെയ്യാന്‍ സാധ്യമല്ലാത്തവര്‍ അതിന്റെ സ്കാന്‍ കോപ്പി അയക്കാവുന്നതാണ്.
 - അയക്കുന്ന കുട്ടികള്‍ അവര്‍ പഠിക്കുന്ന സ്കൂളിന്റെ പേരും, പഠിക്കുന്ന ക്ലാസ്സും, സ്ഥലവും അഡ്രസ്സും വെക്കേണ്ടതാണ്.
 - കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വെവ്വേറെ മത്സരങ്ങളാകും നടക്കുക.
 - രചനകള്‍ അയക്കേണ്ട വിലാസം editor at paadheyam dot com
 - കൊച്ചു കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
 - കുട്ടികളുടെ പ്രായ പരിധി 15 വയസ്സില്‍ കൂടരുത്.
 - അയക്കുന്ന രചനകള്‍ ഏപ്രില്‍ 10 ന് മുന്‍പ് കിട്ടിയിരിക്കണം.
 - മത്സരത്തിന്റെ തീരുമാനങ്ങള്‍ ജഡജ്മെന്റ് കമ്മറ്റി നിങ്ങളെ അറിയിക്കു ന്നതായിരിക്കും.
 
 
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 