അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിനായി അടച്ചിട്ടിരുന്ന യു. എ. ഇ. യിലെ മസ്ജിദുകൾ ബുധനാഴ്ച മുതല്‍ തുറന്നതോടെ വിശ്വാസികള്‍ നിസ്കാര ത്തിനായി പള്ളികളില്‍ എത്തി.
മാർച്ച് 16 മുതല്‍ അടച്ചിട്ടിരുന്ന മസ്ജിദുകൾ 107 ദിവസ ങ്ങൾക്കു ശേഷമാണ് നിസ്കാര ത്തിനായി തുറന്നതും വിശ്വാസി കള്‍ എത്തിയതും.
കർശ്ശന കൊവിഡ് മാനദണ്ഡ ങ്ങൾ പാലിച്ചാണ് പള്ളി കള്‍ തുറന്നത്. ഇതിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചു കൊണ്ട് പള്ളികളില്‍ ഉള്‍ക്കൊള്ളു ന്നതിന്റെ 30 % പേർക്ക് മാത്ര മാണ് പ്രാര്‍ത്ഥനക്ക് പ്രവേശനം നല്‍കിയത്.
ആരോഗ്യ സുരക്ഷ മുൻ നിർത്തി പ്രായം കൂടിയ വര്‍ക്കും കുട്ടികൾക്കും ഗുരുതര രോഗ മുള്ള വർക്കും പ്രാര്‍ത്ഥനക്ക് പ്രവേശനം ഇല്ല. ഒരു അറിയിപ്പ് ഉണ്ടാ വുന്നതു വരെ സ്ത്രീ കൾക്ക് പള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല.
കൊവിഡ് ബാധിച്ചവരുടെ കൂടെ താമസിക്കുന്നവരും പനി, ചുമ, തൊണ്ട വേദന, ശ്വാസ തടസ്സം എന്നിവ അനുഭവ പ്പെടുന്ന വരും പള്ളി കളിൽ പ്രവേശിക്കരുത് എന്ന് യു. എ. ഇ. ജനറൽ അഥോ റിറ്റി ഒാഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ് മെന്റ് (ഒൗഖാഫ്) നിർദ്ദേശിച്ചിട്ടുണ്ട്.
- pma