ദുബായ് : ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് ജി. ഡി. ആർ. എഫ്. എ. അനുമതി ലഭിച്ച ദുബായ് റസിഡൻറ് വിസ ക്കാര്‍ക്കു മാത്രമെ ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
യു. എ. ഇ. യിലെ എയര്‍ പോര്‍ട്ടുകളിലേക്ക് വരുന്ന വര്‍ക്ക് ഐ. സി. എ. അല്ലെങ്കില്‍ ജി. ഡി. ആർ. എഫ്. എ. എന്നിവ യുടെ അനുമതി ആവശ്യമില്ല എന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ഉണ്ടായിരുന്നു.
എന്നാൽ, ദുബായ് ജി. ഡി. ആർ. എഫ്. എ. അധികൃതർ ഇത് അസാധുവാക്കി എന്നും ദുബായ് റസിഡൻറ് വിസ ക്കാർ അനുമതി തേടണം എന്നും എയർ ഇന്ത്യ എക്സ് പ്രസ്സ് ട്വീറ്റ് ചെയ്തു.
അതേ സമയം മറ്റ് എമിറേറ്റു കളില്‍ ഉള്ളവർക്ക് അനുമതി യുടെ ആവശ്യമില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: air-india, expat, nri, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഗതാഗതം, പ്രവാസി, വിമാനം