അബുദാബി : ആരോഗ്യ പരിരക്ഷക്കു വേണ്ടി യുള്ള ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ദുരുപയോഗത്തിന്ന് എതിരെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതര്‍.
ഒരു വ്യക്തി യുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാർഡ് മറ്റൊരാൾ ഉപയോഗിച്ചാൽ 5000 ദിർഹം പിഴ ചുമത്തും. ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താത്ത തൊഴില്‍ ഉടമകൾക്ക് 1000 ദിർഹം പിഴ ചുമത്തും.
സ്വദേശി വിദേശി വിത്യാസം ഇല്ലാതെ മുഴുവൻ ആളു കളുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുവാന്‍ അധികൃതര്‍ ചെയ്തു വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കര്‍ശന നിയമങ്ങള്‍ നടപ്പില്‍ വരുത്തിയത്.
The decision includes 43 violations, ranging from AED100 to AED20,000, which cover violations including allowing others to use their insurance policy, or failure by an insurance company or claims management company to cover the cost of health services
— مكتب أبوظبي الإعلامي (@admediaoffice) September 22, 2020
നൂറു ദിര്‍ഹം മുതൽ 20,000 ദിർഹം വരെ പിഴ ഇടാവുന്ന 43 നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- pma