ദുബായ് : പൊതു മേഖലയിലെ ജീവനക്കാര്‍ 14 ദിവസം കൂടുമ്പോള്‍ കൊവിഡ് പരിശോധന നടത്തണം എന്നു ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്‌സസ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ നിർദ്ദേശിച്ചു. 2021 ജനുവരി 17 മുതൽ ഇതു നിലവിൽ വരും. കൊവിഡ് വാക്സിൻ എടുത്ത ജീവനക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.
വകുപ്പുകളിലെ ജീവനക്കാർ, ഔട്ട്‌സോഴ്‌സ് വിഭാഗം – പബ്ലിക് സർവ്വീസ് കമ്പനി കളിലെയും കൺ സള്‍ട്ടിംഗ് സേവന ങ്ങളിലെയും ജീവക്കാർ തുടങ്ങിയ വരും ഓരോ രണ്ടാഴ്ച കളിലും കൊവിഡ് പി. സി. ആർ. പരിശോധന നടത്തണം.
#UAE announces mandatory PCR testing every 14 days for government employees.#WamNews https://t.co/vliVrlKBk4
— WAM English (@WAMNEWS_ENG) January 5, 2021
പി. സി. ആർ. പരിശോധനക്കുള്ള ചെലവുകൾ ജീവന ക്കാരു തന്നെ വഹിക്കണം. എന്നാല്‍ ഗവൺ മെൻറ് സംവിധാന ങ്ങളുമായി കരാര്‍ ഉള്ള സ്ഥാപനങ്ങളിലെ ജീവന ക്കാർക്ക് കൊവിഡ് പരിശോധന ക്കുള്ള ചെലവ് അവരുടെ കമ്പനികള്‍ വഹിക്കണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, ദുബായ്, നിയമം, പ്രവാസി, യു.എ.ഇ.