അബുദാബി : നവ മാധ്യമങ്ങളിലെ പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുവാന്‍ ‘ട്രൂ ടാലൻറ് അബു ദാബി’ എന്ന ടിക് – ടോക് കൂട്ടായ്മ രൂപീകരിച്ചു. അബുദാബിയിലെ മലയാളികളായ പ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരുന്നതിനും കൂടിയാണ് ഈ കൂട്ടായ്മ രൂപീ കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമാകുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ‘ട്രൂ ടാലൻറ് അബു ദാബി’വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാവാം.
പ്രമുഖ മീഡിയ പ്രൊഡക്ഷൻ കമ്പനിയായ റെഡ് എക്സ് മീഡിയ യുടെ കോൺഫറൻസ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ സായിദ് തിയ്യേറ്റർ ഫോർ ടാലെന്റ്സ് ആൻഡ് യൂത്ത് ഡയറക്‌ടർ ഫാദൽ സലാഹ് അൽ തമീമി ‘ട്രൂ ടാലൻറ് അബുദാബി’ യുടെ ഉത്ഘാടനം നിർവ്വഹിച്ചു. ടിക് ടോക്കി ലെ പ്രശസ്ത ഇന്‍ഫ്ലുവന്‍സര്‍ ഇമറാത്തി മല്ലു ലോഗോ പ്രകാശനം നിർവ്വഹിച്ചു.
റെഡ് എക്സ് മീഡിയ എം. ഡി. ഹനീഫ് കുമാരനല്ലൂർ, അബുദാബി 24 സെവൻ ന്യൂസ് ചീഫ് സബ് എഡിറ്റര്‍ സമീർ കല്ലറ, ഷജീർ പാപ്പിനി ശ്ശേരി, ഡോ. അപർണ്ണ സത്യദാസ്, ബഷീർ പാടത്തകായിൽ, നഈമ അഹമ്മദ്, ടിക് ടോക് കലാകാരന്മാരായ മുഹമ്മദ് നവാസ്, ഷിനു സുൾഫിക്കർ, ഷെറിൻ എസ്. എൻ. കല്ലറ എന്നിവർ സംബന്ധിച്ചു.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുവാൻ കലാകാര ന്മാർക്ക് അവസരം ലഭിക്കുന്നു എന്നുള്ളതാണ് ടിക്- ടോക് എന്ന സോഷ്യൽ മീഡിയ യുടെ സവിശേഷത. അതു കൊണ്ടു തന്നെ നവ പ്രതിഭകളുടെ പ്രകടനങ്ങള്‍ കൂടുതല്‍ ആസ്വാദകരി ലേക്ക് എത്രയും പെട്ടെന്നു എത്തിക്കുവാന്‍ ഈ കൂട്ടായ്മ യിലൂടെ സാധിക്കും എന്നു സംഘാടകര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, കുട്ടികള്‍, നൃത്തം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മാധ്യമങ്ങള്‍, സംഗീതം