അബുദാബി : ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അബുദാബി – മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘സൻസദ്-21’ എന്ന പ്രോഗ്രാമിന്റെ ലോഗൊ പ്രകാശനം അബുദാബി സ്റ്റേറ്റ് കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, എൽ. എൽ. എച്ച്. ഹോസ്പിറ്റൽ സർജൻ ഡോ. രജനി കാന്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ടി. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, പബ്ലിക് റിലേഷൻ സെക്രട്ടറി സലിം നാട്ടിക എന്നിവർ സംബന്ധിച്ചു. സംസ്ഥാന കമ്മിറ്റി ഭാര വാഹി കളായ അസീസ് കാളിയാടൻ, അഷ്‌റഫ് പൊന്നാനി, റഷീദലി മമ്പാട്എ ന്നിവർ ആശംസ അർപ്പിച്ചു.
മറ്റു ഭാരവാഹികളായ ഹംസക്കോയ, ഹംസുഹാജി പാറയിൽ, ലത്തീഫ് തേക്കിൽ, അസൈനാർ ഹാജി, കുഞ്ഞിപ്പ മോങ്ങം, സി. കെ. ഹുസൈൻ, സൈനുദ്ധീൻ കൊടുമുടി, അബ്ദുൽ ഖാദർ ഒളവട്ടൂർ, പി. ടി. റഫീഖ്, അബുഹാജി, ജാഫർ തെന്നല, ഹൈദർ ബിൻ മൊയ്‌തു, നൗഷാദ് തൃപ്രങ്ങോട് എന്നിവർ സംബന്ധിച്ചു.
ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 13 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി പൂര്‍ണ്ണമായും കൊവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടക്കും. മാത്രമല്ല മുൻ കൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മാത്രമാ യിരിക്കും പ്രവേശനം അനുവദിക്കുക.
സേവന രംഗത്ത് വ്യത്യസ്തമായ പ്രവർത്തന പരിപാടി കൾ നടപ്പിലാക്കി യിട്ടുള്ള കെ. എം. സി. സി. യുടെ ചരിത്ര ത്തിലെ സവിശേഷ മായ ഒരു അദ്ധ്യായ മായി രിക്കും ‘സൻസദ് -21’ എന്ന് സംഘാടകർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, അബുദാബി, ആഘോഷം, കെ.എം.സി.സി., പ്രവാസി