ദുബായ് : ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐ. ഡി. എപ്പോഴും കയ്യില്‍ കരുതണം എന്ന്‍ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. നിയമ പാലകർ ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ രേഖ കാണിക്കണം. അതു കൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ സ്വദേശികള്‍ ആയാലും വിദേശികള്‍ ആയാലും തിരിച്ചറിയൽ രേഖ കൈയ്യില്‍ കരുതണം.
നിയമ നടപടികൾക്ക് ആവശ്യമായ ഔദ്യോഗിക രേഖ യാണ് എമിറേറ്റ്സ് ഐ. ഡി. ഇതിനു കേടുപാട് പറ്റുകയോ കാര്‍ഡ് നഷ്ടപ്പെടുകയോ ചെയ്താൽ ഉടനെ തന്നെ പുതിയ കാര്‍ഡിന്ന് അപേക്ഷിക്കണം.
വ്യക്തിഗത തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ. ഡി. കാർഡ് മാറ്റാര്‍ക്കെങ്കിലും കൈ മാറുകയോ പണയം വെക്കുകയോ ചെയ്യാൻ പാടില്ല. കളഞ്ഞു കിട്ടിയ തിരിച്ചറിയൽ രേഖകൾ ആരും തന്നെ കയ്യില്‍ വെക്കരുത്. ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം എന്നും അധികൃതര്‍ അറിയിച്ചു.
* ICA UAE Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, ദുബായ്, നിയമം, പ്രവാസി, യു.എ.ഇ.