ഷാര്‍ജ : ഭോപ്പാല്‍ വാതക ദുരന്തവും 25 വര്‍ഷ ങ്ങള്‍ക്കു ശേഷം ഉണ്ടായ കോടതി വിധി യും വിലയിരുത്തു ന്നതിനായി, ഷാര്‍ജ യിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തു കൂടുന്നു. ജൂലായ് 16 വെള്ളിയാഴ്ച ഷാര്‍ജ യിലെ ഏഷ്യാ മ്യൂസിക് ഇന്‍സ്റ്റിട്യൂട്ട് ഹാളില്‍ നടക്കുന്ന ഈ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്നത് പ്രസക്തി ഷാര്‍ജ. “ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും: ആണവ ബാദ്ധ്യതാ ബില്ലിന്റെ പശ്ചാത്തലത്തില്‍” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ e പത്രം കോളമിസ്റ്റും, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, ഡോ. അബ്ദുല്‍ ഖാദര്‍, ഗഫൂര്‍ പട്ടാമ്പി, ശിവ പ്രസാദ് എന്നിവര്‍ സംബന്ധിക്കും.
കൂട്ടായ്മയോടനുബന്ധിച്ചു വിവിധ പരിപാടികള്‍ ഉണ്ടായിരി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്കാരിക സമ്മേളനം രാവിലെ 10 മണിക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യ വുമായ കെ. കെ. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്യും.
സാംസ്കാരിക സമ്മേളന ത്തിന്‍റെ ഭാഗമായുള്ള സംഘ ചിത്ര രചനയും ആര്‍ട്ട് ക്യാമ്പും പ്രശസ്ത കവി സത്യന്‍ മാടാക്കര ഉദ്ഘാടനം ചെയ്യും. ഇതില്‍ യു. എ. ഇ. യിലെ പ്രശസ്തരായ ചിത്ര കാരന്മാര്‍ പങ്കെടുക്കും.
വൈകീട്ട് 3 മണിക്ക് നടക്കുന്ന കവി സമ്മേളനം ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ അവതാരകന്‍ കുഴൂര്‍ വിത്സണ്‍ ഉദ്ഘാടനം ചെയ്യും. പ്രവാസ ലോകത്തെ ശ്രദ്ധേയരായ കവികളായ കമറുദ്ദീന്‍ ആമയം, ശിവപ്രസാദ്, അസ്മോ പുത്തന്ചിറ, ടി. എ. ശശി, തബ്ശീര്‍, കെ. എം. എം. ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
കൂടുതല്‍ വിവര ങ്ങള്‍ക്കായി അബ്ദുല്‍ നവാസ് (050 495 10 54), വേണു ഗോപാല്‍ (050 100 48 71) എന്നിവരുമായി ബന്ധപ്പെടുക.
- pma