അബുദാബി : സമാധാന സംരംക്ഷണവും സൗഹൃദവുമാണ് പ്രവര്‍ത്തന വീഥിയിലെ പ്രധാന അജണ്ട എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടി പ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷവും പരത്തുന്ന വിഷ വാക്കുകളല്ല, മറിച്ചു സ്‌നേഹവും സാഹോദര്യവും പരസ്പര വിശ്വാസ വുമുള്ള പ്രവര്‍ ത്തന രീതിയാണ് സമൂഹത്തിന് ആവശ്യം. കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തിയ സൗഹൃദ യാത്ര യില്‍നിന്നും ലഭിച്ച ആത്മ വിശ്വാസം വളരെ വലുതാണ്.
വിവിധ മത വിഭാഗങ്ങളില്‍ ഉള്ളവരും വ്യത്യസ്ഥ മേഖലകളില്‍ ഉള്ളവരും നല്‍കിയ പിന്തുണ കേരളം സമാധാന കാംക്ഷി കളുടെ നാടാണ് എന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തമാക്കുന്നത്.
എന്നാല്‍ ഇതിനു ഭംഗം വരുത്തുന്നവരെ ഒറ്റ പ്പെടുത്തുകയും മത വിഭാഗ ങ്ങളുടെ ഐക്യം ശക്തി പ്പെടുത്തുകയും വേണം. മനുഷ്യത്വവും സ്‌നേഹ സമ്പന്നതയും ചിലര്‍ക്കങ്കിലും കൈമോശം വന്നതാണ് ഇന്നിന്‍റെ ദൗര്‍ഭാഗ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സമാധാന ത്തിന്‍റെയും ശാന്തിയുടെയും പാത യില്‍ നിന്നും പിറകോട്ട് സഞ്ചരിക്കുന്ന സാഹ ചര്യം ഉണ്ടാവില്ല എന്നും സമാധാനത്തിന്‍റെ ഉറക്കു പാട്ട് തന്നെയാണ് മുസ്ലിം ലീഗ് പ്രസ്ഥാനം എന്നും ആലപിക്കുക എന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലി ക്കുട്ടി വ്യക്തമാക്കി.
മുസ്ലിം സമൂഹം എക്കാലവും തീവ്ര വാദത്തിന് എതിരാണ്. അതിന്ന് എതിരെ പ്രവര്‍ത്തി ക്കുന്നവര്‍ സര്‍വ്വ രംഗ ങ്ങളിലും ഒളിച്ചോടേണ്ടി വരും എന്ന് കാലം തെളിയിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. വിവിധ കാല ഘട്ടങ്ങളില്‍ വ്യത്യസ്ഥ വിഷയ ങ്ങളു മായി സമൂഹത്തില്‍ തീവ്രത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സമാധാന ജീവിത ത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നും കുഞ്ഞാലി ക്കുട്ടി പറഞ്ഞു.
എത്ര തവണ പരാജയപ്പെട്ടാലും സമാധാന ത്തിന്‍റെ പാതയില്‍നിന്ന് വ്യതിചലിക്കുകയോ താല്‍ക്കാലിക നേട്ടത്തിനു വേണ്ടി തീവ്ര ചിന്താ ഗതിക്കാരുമായി മുസ്ലിം ലീഗ് സമരസപ്പെടുകയോ ചെയ്യുകയില്ല എന്ന് കഴിഞ്ഞ കാലങ്ങളിലൂടെ ഏവര്‍ക്കും ബോദ്ധ്യ പ്പെട്ടതാണ്. ആ നിലപാട് തന്നെയായിരിക്കും മുസ്ലിംലീഗ് തുടര്‍ന്നും സ്വീകരിക്കുക. എല്ലാ വിഭാഗം മതസ്ഥരെയും മതങ്ങള്‍ക്ക് ഉള്ളിലെ വ്യത്യസ്ഥ വീക്ഷണം ഉള്ളവരെയും ഒന്നിച്ചിരുത്താന്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് മാത്രമാണ് കഴിയുകയുള്ളു എന്ന് ഡോ. എം. കെ. മുനീര്‍ എം. എല്‍. എ. പറഞ്ഞു.
ചടങ്ങില്‍ സംബന്ധിച്ച സ്വാമി ആത്മ ദാസ് യമി ധർമ്മ പക്ഷ, ഫാദര്‍ ജിജോ ജോസഫ്, ഫാദര്‍ എല്‍ദോ എം. പോള്‍, പ്രൊഫ. ഗോപി നാഥ് മുതുകാട്, ഷാജഹാന്‍ മാടമ്പാട്ട്, അബ്ദുല്‍ ഹക്കീം ഫൈസി, ഹുസൈന്‍ സലഫി, സേവനം പ്രതിനിധി രാജന്‍ അമ്പലത്തറ, വിഗ്‌നേഷ് അങ്ങാടിപ്പുറം, കെ. എം. സി. സി. നേതാക്കളായ പുത്തൂര്‍ റഹ്‌മാന്‍, അന്‍വര്‍ നഹ, യു. അബ്ദുല്ല ഫാറൂഖി, എം. പി. എം. റഷീദ്, ടി. കെ. അബ്ദുല്‍ സലാം, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.
കെ. എം. സി. സി.പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. കെ. അഹമ്മദ് നന്ദി രേഖപ്പെടുത്തി. പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വ ത്തില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കും എന്ന് പരിപാടി യില്‍ പങ്കെടുത്തു സംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
- Abu Dhabi KMCC FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, അബുദാബി, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, പൂര്‍വ വിദ്യാര്‍ത്ഥി