അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച ‘കെസ്സ് 2022’ മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനാലെയില്‍ അബു ദാബി യിലെ പ്രശസ്ത ഗായകൻ റാഫി മഞ്ചേരി ഒന്നാം സ്ഥാനം നേടി.
യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിലുള്ള നൂറിൽ പരം മത്സരാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറു പേർ മാറ്റുരച്ച വാശിയേറിയ ഫൈനലിൽ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സിറാജ് കോഴിക്കോട്, ജുനൈദ് പയ്യന്നൂർ എന്നിവർ കരസ്ഥമാക്കി.
ആക്ടിംഗ് പ്രസിസണ്ട് എം. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൾ സലാം സ്വാഗതം പറഞ്ഞു.
മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, അഡ്വക്കേറ്റ് കെ. വി. മുഹമ്മദ് കുഞ്ഞി, വി. പി. കെ. അബ്ദുള്ള, അഷ്‌റഫ് പൊന്നാനി, വ്യാപര പ്രമുഖരായ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ, ഫൈസൽ കാരാട്ട്, യാസർ, ഡോക്ടർ ബോബി ബേബി എന്നിവർ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, സംഗീതം, സംഘടന, സാംസ്കാരികം