അബുദാബി : യുവ സ്വദേശികള്‍ക്ക് ഊര്‍ജ്ജ സംരക്ഷണ പരിശീലനവുമായി അബുദാബിയിലെ പ്രമുഖ സ്ഥാപനം ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ്. എനര്‍ജി വോയ്സസ് 2023 എന്ന പ്രോഗ്രാ മിലൂടെ യാണ് മലയാളി ഉടമസ്ഥതയിലുള്ള ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ് രംഗത്ത് വന്നിട്ടുള്ളത്.
യു. എ. ഇ. യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ‘സേവ് എനര്‍ജി കാമ്പയിന്‍’ പദ്ധതിയോട് അനുബന്ധിച്ചാണ് സ്വദേശി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി എനര്‍ജി മാനജ്‌മെന്‍റ്, ഓഡിറ്റ് ഇന്‍റേണ്‍ഷിപ്പ്, സുസ്ഥിര നാളേക്കായുള്ള പരിശീലനം എന്നിവ ലക്ഷ്യം വെച്ചാണ് ഇത് സംഘടിപ്പിച്ചത്.
യു. എ. ഇ. യുടെ എനര്‍ജി സ്ട്രാറ്റജിയായ നെറ്റ് സീറോ ബൈ 2050, അടുത്ത വർഷം യു. എ. ഇ. ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കു (COP28) മുന്നോടിയായി സംഘടിപ്പിക്കുന്ന പരിപാടിക്ക് പ്രത്യേക പ്രാധാന്യം ആണുള്ളത് എന്ന് ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ് മാനേജിംഗ് ഡയറക്ടര്‍ സുനിലന്‍ മേനോത്തു പറമ്പില്‍ പറഞ്ഞു.
ഇതേ സമയം, എനര്‍ജി വോയ്സസ് 2023′ ഭാഗമായി റീഫില്‍ ചെയ്ത വാട്ടര്‍ ബോട്ടിലുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാനുള്ള മറ്റൊരു കാമ്പയിനും നടക്കും. കാര്‍ബണ്‍ ന്യൂട്രല്‍ ഭാവിക്കായി യുവ സ്വദേശി സമൂഹത്തില്‍ സുസ്ഥിരതയുടെ ഉത്തരവാദിത്വം സംബന്ധിച്ച ബോധ വത്കരണത്തിനു വേണ്ടിയാണ് ഇത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് നിരോധിക്കാന്‍ ഉള്ള പരിശ്രമങ്ങളെ പിന്തുണക്കുന്ന തിന്‍റെ ഭാഗമായി അബുദാബിയിലെ 5 യൂണി വേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും നിറച്ച് ഉപയോഗിക്കുവാൻ കഴിയുന്ന വാട്ടര്‍ ബോട്ടിലു കള്‍ നല്‍കും. പ്രോഗ്രാമിന് കീഴില്‍ അബു ദാബി യൂണിവേഴ്‌സിറ്റി, സായിദ് യൂണിവേഴ്‌സിറ്റി എന്നിവ ഉള്‍പ്പെടെ അഞ്ച് സര്‍വ്വ കലാ ശാലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത സ്വദേശി കളായ 50 വിദ്യാര്‍ത്ഥികള്‍ക്ക് പെയ്ഡ് ഇന്‍റേണ്‍ ഷിപ്പും നല്‍കും. അഡ്‌നോക് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ പിന്തുണയുമുണ്ട്.
പരിശീലനത്തിന് എത്തുന്നവരും സംഘാടക പങ്കാളി കളും എനര്‍ജി വോയ്സസുമായി ബന്ധപ്പെട്ട വരും റീഫില്ലബ്ള്‍ വാട്ടര്‍ ബോട്ടി ലുകള്‍ ഉപയോഗിക്കാനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക് ഇല്ലായ്മ ചെയ്യാനും പ്രതിജ്ഞാ ബദ്ധരായിരിക്കും എന്ന് സുനിലന്‍ മേനോത്തു പറമ്പില്‍ പറഞ്ഞു.
പരിശീലന, കാലാവസ്ഥാ വ്യതിയാന ബോധ വത്കരണ കാമ്പയിനിലെ മുഴുവന്‍ പങ്കാളികള്‍ക്കും റീഫില്ലബ്ള്‍ വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടില്‍ ഊര്‍ജ്ജം ലാഭിക്കല്‍, നടത്തം, ബൈക്ക് റൈഡിംഗ് / പൊതു ഗതാഗത ഉപയോഗം, ഭക്ഷണ ത്തില്‍ കൂടുതല്‍ പച്ച ക്കറികള്‍ ഉള്‍ പ്പെടുത്തല്‍, ഭക്ഷണം പാഴാക്കുന്നത് തടയല്‍, വസ്തുക്കളുടെ പുനരുപയോഗം എന്നിങ്ങനെയുള്ള തീമുകളിള്‍ ഉടനീളം ഊര്‍ജ്ജം ലാഭിക്കുവാനുള്ള 10 പോയിന്‍റ്സ് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കലും ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിപ്പയര്‍ & റീസൈക്‌ളിംഗ്, പാരമ്പര്യ ഊര്‍ജ്ജത്തില്‍ നിന്ന് പുനരുപയോഗ ഊര്‍ജ്ജ ത്തിലേക്ക് മാറല്‍, പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളെ പിന്തുണക്കല്‍ മുതലായ കാര്യങ്ങള്‍ നല്ല ആരോഗ്യവും ക്ഷേമവും മുന്‍ നിര്‍ത്തിയുള്ള യു. എന്‍. എസ്ഡിജി-3 യെ പ്രോത്സാഹിപ്പിക്കും എന്നും 2050 ലെ യു. എ. ഇ. യുടെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് വഴി നടത്തും എന്നും സുനിലന്‍ മേനോത്തു പറമ്പില്‍ അഭിപ്രയപ്പെട്ടു. സമൂഹത്തിന് തിരികെ നല്‍കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള സി. എസ്. ആര്‍. സംരംഭം കൂടിയാണിത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
ഫലപ്രദമായ ഊര്‍ജ്ജ ഓഡിറ്റ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഊര്‍ജ്ജ മാനേജ്‌മെന്‍റ് രീതികള്‍, കെട്ടിട ങ്ങളിലെ ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ കാര്യക്ഷമതാ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍ എന്നിവ യില്‍ ആയിരിക്കും പരിശീലന ത്തിന്‍റെ ഊന്നല്‍.
വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, മറ്റുള്ളവര്‍ക്കും പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യാം. അബുദാബിയിലെ ഊര്‍ജ്ജ കാര്യക്ഷമതയുടെ ലക്ഷ്യത്തെ ചുറ്റി പ്പറ്റിയുള്ള നിരവധി പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഈ പ്രവര്‍ത്തനങ്ങളില്‍ വെബിനാറുകള്‍, ഉപന്യാസ മത്സരങ്ങള്‍, കുട്ടികള്‍ക്കുള്ള പെയിന്‍റിംഗ്, ഷോര്‍ട്ട് ഫിലിം മത്സരം, ഗ്രീനത്തോണ്‍ സൈക്കിള്‍ മാരത്തണ്‍ എന്നിവ ഉള്‍പ്പെടുത്തി 3 മാസം നീളുന്ന ബോധ വല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കും എന്നും സുനിലന്‍ മേനോത്തു പറമ്പില്‍ വ്യക്തമാക്കി.
- പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും
- ePathram Environment Club : A day for the desert
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, അബുദാബി, പരിസ്ഥിതി, യു.എ.ഇ., വിദ്യാഭ്യാസം, സാമൂഹ്യ സേവനം