ഷാർജ : നൂറോളം ഹ്രസ്വ സിനിമകളിൽ നിന്നും ജൂറി തെരഞ്ഞെടുത്ത 12 ഹ്രസ്വ സിനിമകളുടെ പ്രദർശന ത്തോടെ രണ്ടാമത് മെഹ്ഫിൽ ചലച്ചിത്രോത്സവം അരങ്ങേറി.
മത്സരത്തിൽ സമ്മാനാർഹരായവർ :
മികച്ച ചിത്രം : റെസനൻസ്. മികച്ച സംവിധായകൻ : ബൈജു ചേകവർ. മികച്ച തിരക്കഥ : ഡൈന റെഹീൻ. രണ്ടാമത്തെ ചിത്രം : ഓളാട.
മികച്ച നടൻ : ഗിരീഷ് ബാബു കാക്കാവൂർ (ചിത്രം : പാര്). മികച്ച നടി : ഷിനി അമ്പലത്തൊടി (ചിത്രം : റെസനൻസ്). ബാല നടന്‍ : പി. വി. ആദിത്യൻ. ക്യാമറ : രാഗേഷ് നാരായണൻ. എഡിറ്റർ : ലിനീഷ്. സ്പെഷ്യൽ ജൂറി പരാമർശം : സജിൻ അലി പുളക്കൽ, അഞ്ജന.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വൈ. എ. റഹിം ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ബഷീർ സിൽസില അദ്ധ്യക്ഷത വഹിച്ചു.
പോൾസൺ പാവറട്ടി, റാഫി മതിര, ശാന്തിനി മേനോൻ, അജയ് അന്നൂർ എന്നിവർ പ്രസംഗിച്ചു. ഷീന അജയ്, ഷനിൽ പള്ളിയിൽ എന്നിവർ അവതാരകരായി. പുരസ്‌കാര വിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി. Instagram
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: short-film, social-media, ടെലിവിഷന്‍, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, ഷാര്‍ജ, സിനിമ