അബുദാബി : ഇന്ത്യന്‍ എംബസ്സിയുമായി സഹകരിച്ച് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. 2023 നവംബര്‍ 19 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ പ്രവാസികളുമായി സംവദിക്കും.
തൊഴിൽ, വെൽഫെയർ, കൗൺസിലർ, പാസ്സ് പോര്‍ട്ട്, വിദ്യാഭ്യാസം, പോലീസ് ക്ലിയറൻസ് തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രവാസികൾക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുവാനും പരാതികൾ അറിയിക്കുവാനും അവക്ക് പരിഹാരം കാണുന്നതിനും അവസരം ഒരുക്കും. ഗൂഗിൾ ഫോമിൽ റജിസ്റ്റര്‍ ചെയ്യുവാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് 02 642 4488 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, islamic-center-, nri, social-media, visa-rules, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സാമൂഹ്യ സേവനം