അബുദാബി : സി. പി. ഐ. സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന ഇടതു പക്ഷ നേതാവുമായ കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യൽ സെൻറർ, യുവ കലാ സാഹിതിയും സംയുക്തമായി നടത്തിയ അനുശോചന യോഗത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.
ചന്ദ്രശേഖരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് റജി ഉലഹന്നാൻ, കെ. എസ്. സി. വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, ആക്ടിംഗ് ജനറൽ സെക്രട്ടറി അഭിലാഷ് തറയിൽ, ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് ടി. കെ. മനോജ്, നാടക സംവിധായകൻ വൈശാഖ് അന്തിക്കാട്, സുനിൽ ബാഹുലേയൻ, യുവ കലാ സാഹിതി പ്രസിഡണ്ട് ആർ. ശങ്കർ, സെക്രട്ടറി രഞ്ജിത്ത് പരിയാരം തുടങ്ങി അബുദാബിയിലെ വിവിധ സംഘടനാ നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സോഷ്യല്‍ സെന്റര്‍, യുവകലാസാഹിതി, സംഘടന