അബുദാബി: മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാക്കൾ ബുർജീൽ ഹോൾഡിംഗ്സ് മികച്ച വളർച്ച രേഖ പ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു.
അബുദാബി സെക്യൂരിറ്റീസ് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ബുര്‍ജീല്‍ ഹോൾഡിംഗ്സ്, 2023 ഡിസംബർ 31 വരെയുള്ള 12 മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിൻ്റെ വരുമാനം 15.6% വർദ്ധിച്ച് 4.5 ബില്യൺ ദിർഹം ആയി ഉയർന്നു.
അറ്റാദായം 52.4% ഉയർന്ന് 540 മില്യൺ ദിർഹത്തിലേക്ക് എത്തി. വളർച്ചാ ആസ്തികളുടെ വർദ്ധനവ് വ്യക്തമാക്കി ഇ. ബി. ഐ. ടി. ഡി. എ. (EBITDA) 1.0 ബില്യൺ ദിർഹത്തിൽ എത്തി (17.7% വർദ്ധനവ്).
ബുർജീൽ ഹോൾഡിംഗ്സിൻ്റെ പ്രധാന ആസ്തിയായ ബുർജീൽ മെഡിക്കൽ സിറ്റി മികച്ച സാമ്പത്തിക വളർച്ചയാണ് ഈ കാലയളവിൽ കൈവരിച്ചത്.
ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർ മാനുമായ ബുർജീൽ ഹോൾഡിംഗ്സ്, വളർച്ചാ ആസ്തികൾ വർദ്ധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സങ്കീർണ പരിചരണ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് വളർച്ചക്ക് അടിത്തറ പാകിയത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബായിൽ ഒരു ആശുപത്രിയും അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളില്‍ ഡേ സര്‍ജറി സെൻ്ററുകൾ, അബുദാബിയിൽ ഒരു മെഡിക്കല്‍ സെൻ്ററും തുറക്കാനാണ് ബുര്‍ജീൽ ഗ്രൂപ്പ് പദ്ധതി ഇട്ടിരിക്കുന്നത്.
അർബുദ രോഗ പരിചരണം, ട്രാൻസ്പ്ലാൻറ്, ഫീറ്റൽ മെഡിസിൻ, ന്യൂറോ സയൻസ്, സ്പോർട്സ് മെഡിസിൻ, റീഹാബിലിറ്റേഷൻ തുടങ്ങിയ മേഖലകളിൽ സങ്കീർണ്ണ സേവങ്ങൾ ലഭ്യമാക്കുന്നതിലുള്ള പരിഗണന തുടരും എന്ന് ഡോ. ഷംഷീർ പറഞ്ഞു.
ബുർജീൽ ഹോൾഡിംഗ്സിൻ്റെ ശ്രദ്ധേയമായ പുരോഗതിയുടെ മറ്റൊരു വർഷമാണ് 2023 എന്നും നൂതന സാങ്കേതിക വിദ്യയിലും വിദഗ്ധരായ ഡോക്ടർ മാരുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിലും നിക്ഷേപം തുടരും എന്നും സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു. Burjeel – X
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, vps-burjeel, ആരോഗ്യം, പ്രവാസി, വ്യവസായം, സാമൂഹ്യ സേവനം, സാമ്പത്തികം