അബുദാബി : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ്, 2024 ഡിസംബർ 31 വരെ നീട്ടി. വിസാ നിയമ ലംഘകർക്ക് തങ്ങളുടെ രേഖകൾ നിയമപരം ആക്കുന്നതിനുള്ള പൊതു മാപ്പ് കാലാവധി ഒക്ടോബർ 31 വരെ ആയിരുന്നു.
യു. എ. ഇ. യുടെ 53ാമത് യൂണിയൻ ദിനാചരണത്തോട് അനുബന്ധിച്ചും രാജ്യത്തിൻ്റെ മാനുഷികവും പരിഷ്‌കൃതവുമായ മൂല്യങ്ങളുടെ ഭാഗം എന്ന നില യിലുമാണ് സമയ പരിധി നീട്ടാനുള്ള തീരുമാനം എന്നും ഐ. സി. പി. ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി അറിയിച്ചു.
സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതു മാപ്പ് പദ്ധതി ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് അനധികൃത താമസക്കാർ പിഴ ഇല്ലാതെ തന്നെ തങ്ങളുടെ താമസം നിയമ വിധേയമാക്കുകയും പലരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇവർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് വീണ്ടും തിരിച്ചു വരാൻ നിയമ തടസ്സങ്ങൾ ഒന്നുമില്ല എന്നും അധികൃതർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: amnesty, visa-rules, തൊഴിലാളി, നിയമം, പ്രവാസി, സാമൂഹ്യ സേവനം