അബുദാബി : ശക്തി തിയ്യറ്റേഴ്‌സ് സാഹിത്യ വിഭാഗം കേരളാ സോഷ്യൽ സെൻ്ററിൽ വയലാർ ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. മലയാളത്തിലെ ഉത്തരാധുനിക കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി. എൻ. ഗോപീ കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രസിദ്ധീകരിച്ച് 50 വർഷം തികയുന്ന ചെറുകാടിൻ്റെ ആത്മകഥ ‘ജീവിത പ്പാത’ കേരള ചരിത്രത്തിൻ്റെ ഒരു പഠനമാണ് എന്നുംഅദ്ദേഹം ഓർമ്മപ്പെടുത്തി.
ചെറുകാടിൻ്റെ ‘മുത്തശ്ശി’ എന്ന ചെറുകഥയുടെ വായന അനുഭവം ദീപ അനീഷ് പങ്കു വെച്ചു. കെ. എസ്. സി. യുടെ ലൈബ്രറി ഫെസ്റ്റിവലിലേക്കു ശക്തി അവാർഡ് കൃതികൾ കൈമാറി. ശക്തി നാദിസിയ മേഖല സംഘടിപ്പിച്ച സാഹിത്യ രചന മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം പി. എൻ. ഗോപീ കൃഷ്ണൻ നിർവ്വഹിച്ചു.
ശക്തി പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. എ. എൽ. സിയാദ് സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ മുഖ്യ അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. അസിസ്റ്റന്റ് സാഹിത്യ വിഭാഗം സെക്രട്ടറി റെജിൻ നന്ദി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, ശക്തി തിയേറ്റഴ്സ്, സംഘടന, സാംസ്കാരികം, സാഹിത്യം