അബുദാബി : യു. എ. ഇ. യുടെ അൻപത്തി മൂന്നാം ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ രണ്ടും മൂന്നും (തിങ്കൾ ചൊവ്വ ദിവസങ്ങൾ) വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ അടക്കം നാല് ദിവസം അവധി ലഭിക്കും. സർക്കാർ സ്ഥാപന ങ്ങളും ഈ നാല് ദിവസം അവധി ആയിരിക്കും. തുടർന്ന് ഡിസംബർ നാല് ബുധനാഴ്ച ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, social-media, ആഘോഷം, നിയമം, പ്രവാസി, യു.എ.ഇ.