അബുദാബി : ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗവും ബാല സംഘവും സംഘടിപ്പിച്ച ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം ‘നൈറ്റ്സ് ഓഫ് കരോൾ’ എന്ന പേരിൽ അബുദാബി കേരള സോഷ്യൽ സെൻ്റർ മിനി ഹാളിൽ അരങ്ങേറി.
കുരുന്നുകളുടെയും വനിതകളുടെയും കലാ സാംസ്കാരിക പരിപാടികൾ, സംഗീത ശില്പങ്ങൾ, നൃത്ത നൃത്യങ്ങളും ‘നൈറ്റ്സ് ഓഫ് കരോൾ’ ഏറെ ശ്രദ്ധേയമാക്കി.
ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗം, ബാല സംഘം എന്നിവയുടെ പ്രവർത്തനോദ്ഘാടനം ഗായകൻ കലാ ഭവൻ സാബു നിർവ്വഹിച്ചു. കൺവീനർ എസ്. ജെ. രേവതി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ പി. വി. സമീറ മുഖ്യ അഥിതി ആയിരുന്നു.
അബുദാബി ശക്തി തിയ്യറ്റേഴ്സ് ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, കെ. എസ്. സി. ജോയിന്റ് സെക്രട്ടറി പ്രകാശൻ പല്ലിക്കാട്ടിൽ, മറ്റു ഭാരവാഹികളായ സ്മിത ധനേഷ്, സുമ വിപിൻ, പ്രീതി സജീഷ്, ശശികുമാർ, ബിന്ദു രാജീവ്, റഷ, രമ്യ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രജിന അരുൺ നയനിക എന്നിവർ അവതാരകർ ആയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കല, കുട്ടികള്‍, നൃത്തം, പ്രവാസി, ശക്തി തിയേറ്റഴ്സ്, സംഗീതം, സംഘടന