ദുബായ് : കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’, എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ആചരിച്ചു. സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക യുടെ രജത ജൂബിലി ആഘോഷങ്ങളോ ടനുബന്ധിച്ചു സെപ്റ്റംബര്‍ 16 ന് വ്യാഴാഴ്ച ദുബായ് ദേരയിലുള്ള കെ. എം. സി. സി. ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.
അന്താരാഷ്‌ട്ര സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി “നമ്മുടെ മാധ്യമങ്ങളും സാംസ്ക്കാരികതയും“ എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എ. റഷീദുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനായ മസ്ഹര്‍ മോഡറേറ്ററായിരുന്നു. സിമ്പോസിയത്തില്‍ ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), റാം മോഹന്‍ പാലിയത്ത് (ബിസിനസ് ഗള്‍ഫ്), റീന സലീം, വി. എം. സതീഷ് (എമിറേറ്റ്സ് 24/7), ജിഷി സാമുവല്‍ (e പത്രം), നാരായണന്‍ വെളിയംകോട് (ജനശബ്ദം), പുന്നക്കന്‍ മുഹമ്മദലി (ചിരന്തന), കെ.പി.കെ. വേങ്ങര, നൌഷാദ് പുന്നത്തല (UMA – United Malayali Association) എന്നിവര്‍ സംസാരിച്ചു.
ജലീല്‍ പട്ടാമ്പിയുടെ “വാക്ക്” എന്ന കവിതാ സമാഹാരത്തില്‍ നിന്നുമുള്ള സാക്ഷരതാ ഗാനം അബ്ദുള്ളക്കുട്ടി ചേറ്റുവ ആലപിച്ചു.
ബഷീര്‍ മാമ്പ്ര കൃതജ്ഞതയും, പ്രീത ജിഷി, ഇസ്മായില്‍ ഏറാമല എന്നിവര്‍ ആശംസകളും നേര്‍ന്നു. നാസര്‍ ബേപ്പൂര്‍, അബൂബക്കര്‍ കണ്ണോത്ത് (ജീവന്‍ ടി. വി.), ഒ. കെ. ഇബ്രാഹിം (ദുബായ് കെ. എം. സി. സി. ആക്ടിംഗ് ജന. സെക്രട്ടറി), ഉബൈദ് ചേറ്റുവ (ദുബായ് കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട്), മുഹമ്മദ് വെട്ടുകാട് (ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. ജന. സെക്രട്ടറി), ലത്തീഫ് തണ്ടിലം (പ്രസിഡണ്ട്, സ്വരുമ ദുബായ്) എന്നിങ്ങനെ ദുബായിലെ മാധ്യമ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍, വിദ്യാഭ്യാസം, സംഘടന, സാംസ്കാരികം