ദുബായ് : റോഡ് അപകടങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് പോലീസിൽ വിവരം അറിയിക്കണം എന്നും അപകടത്തിൽപ്പെട്ട വാഹനം അധികൃതരുടെ അനുമതിയോടെ കൂടെ മാത്രം അപകട സ്ഥലത്ത് നിന്നും മാറ്റിയിട്ട് ഗതാഗത തടസ്സം ഒഴിവാക്കുകയും വേണം എന്നും ദുബായ് ട്രാഫിക് പോലീസ്.
കഴിഞ്ഞ ദിവസം ദുബായ് ഹോർ അൽ അൻസ് എന്ന പ്രദേശത്തു ഗുരുതരമായ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ ഡ്രൈവറെയും ഈ വാഹനം അധികൃതരുടെ അനുമതി ഇല്ലാതെ റിപ്പയർ ചെയ്ത ഗ്യാരേജ് ഉടമയെയും അറസ്റ്റ് ചെയ്തു.
ഒരാളെ ഇടിച്ചിട്ട ശേഷം ഡ്രൈവർ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു. ഗ്യാരേജ് ഉടമ കേസിൽ രണ്ടാം പ്രതിയാണ്.
അശ്രദ്ധമായ ഡ്രൈവിംഗ്, അലംഭാവം, റോഡ് ഉപയോഗിക്കുന്നവരെ പരിഗണിക്കാത്തത് എന്നിവയാണ് അപകടത്തിന് കാരണം എന്നും അധികൃതർ അറിയിച്ചു. വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ട്രാഫിക് നിയമങ്ങളും സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. ഒരു കാരണവശാലും അപകടത്തിൽപ്പെട്ട വാഹനവുമായി കടന്നു കളയരുത് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ അപകട വിവരം പോലീസിൽ അറിയിക്കുകയും വേണം എന്നും പോലീസ് ഓർമ്മപ്പെടുത്തി. DXB POLICE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അപകടം, ഗതാഗതം, ദുബായ്, പോലീസ്