അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) എല്‍. എല്‍. എച്ച്.- ലൈഫ് കെയര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ‘ഓണം മൂഡ് 2025’ എന്ന പേരിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മുസ്സഫയിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ പാര്‍ട്ടി ഹാളിലായിരുന്നു ആഘോഷം.
അത്തപ്പൂക്കളം, മാവേലി എഴുന്നെള്ളത്ത്, വിവിധ മത്സരങ്ങൾ, സംഗീത വിരുന്നും നൃത്ത നൃത്യങ്ങളും ഒപ്പം വിഭവ സമൃ ദ്ധമായ ഓണ സദ്യയും ‘ഓണം മൂഡ് 2025’ പേരിനെ അർത്ഥവത്താക്കി.
പ്രധാന പ്രായോജകരായ ബുര്‍ജില്‍ ഹോൾഡിംഗ്‌സ് റീജ്യണൽ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ നിവിന്‍ വര്‍ഗീസ്, വിന്‍സ്‌മേര ജ്വലേഴ്‌സ് യു. എ. ഇ. റീട്ടെയില്‍ ഹെഡ് അരുണ്‍ നായര്‍, എ. ബി. സി. കാര്‍ഗോ അബു ദാബി ബ്രാഞ്ച് മാനേജര്‍ സോനു സൈമണ്‍, എല്‍. എല്‍. എച്. & ലൈഫ് കെയര്‍ ഹോസ്പിറ്റല്‍സ് അസി. മാർക്കറ്റിങ് മാനേജര്‍ ഷിഹാബ് എന്നിവര്‍ അതിഥികൾ ആയിരുന്നു.
ഗായകരായ റഷീദ് കൊടുങ്ങല്ലൂർ, സൽക്ക മുഹമ്മദ് സഹൽ, ഇമ ജോയിന്റ് സെക്രട്ടറി നിസാമുദ്ധീന്‍, അംഗങ്ങളായ എൻ. എ. ജാഫർ, പി. എം. അബ്ദുൽ റഹിമാൻ, മാവേലിയായി വേഷമിട്ട ഷംസു തിരുവത്ര, കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളും അതിഥി കളും ഗാനങ്ങൾ ആലപിക്കുകയും വിവിധ കലാ പരിപാടികളിലും മത്സരങ്ങളിലും ഭാഗമാവുകയും ചെയ്തു.
പരിപാടികളിൽ പങ്കെടുത്ത കുട്ടികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. മത്സരങ്ങളും വിനോദങ്ങളും ആഘോഷത്തിന് പുതുമയേകി. വിഷ്ണു നാട്ടായിക്കൽ അവതാരകൻ ആയിരുന്നു.
ഇമ പ്രസിഡണ്ട് സമീര്‍ കല്ലറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷിദ് പൂമാടം സ്വാഗതവും ട്രഷറര്‍ ഷിജിന കണ്ണന്‍ ദാസ് നന്ദിയും പറഞ്ഞു. IMA FB PAGE
- നിർദ്ധന കുടുംബത്തിന് ഇമ യുടെ വീട്
- ഇമ ഇഫ്താർ വിരുന്നും കുടുംബ സംഗമവും
- മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ഇമ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: indian-media-abudhabi, onam, social-media, ആഘോഷം, നൃത്തം, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, സംഗീതം