
അബുദാബി : രണ്ടു തലമുറയിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വനിതകൾ പങ്കെടുക്കുന്ന ‘ഐൻസ്റ്റീൻ വേൾഡ് റെക്കോർഡ് ബ്രസ്റ്റ് ക്യാൻസർ എവേർനെസ്സ്’ എന്ന പ്രോഗ്രാം നവംബർ 9 ഞായറാഴ്ച 4 മണി മുതൽ അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ (ഐ. എസ്. സി.) മെയിൻ ഹാളിൽ അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഐ. എസ്. സി. യുടെ വനിതാ വിഭാഗമായ വിമൻസ് ഫോറമാണ് രണ്ട് തലമുറയിലെ 1500 ഓളം വനിതകൾ അണി നിരക്കുന്ന ബോധ വൽക്കരണ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
സ്തനാർബുദ ബോധവൽക്കരണം പ്രമേയമാക്കുന്ന വനിതകളുടെ ഈ സംഗമം ലോക റെക്കോർഡുകളുടെ പട്ടിക യിൽ ഇടം പിടിക്കും. സ്തനാർബുദ ബോധ വൽക്കരണ പ്രചരണത്തിൽ ലോകത്തെ ഏറ്റവും വലിയ അമ്മ – മകൾ സംഗമം എന്ന വിഭാഗത്തിലാണ് ഐ. എസ്. സി. വനിതാ സംഗമം റിക്കാർഡ് നേട്ടം കൈവരിക്കുക എന്ന് വിമൻസ് ഫോറം കൺവീനറും ഐ. എസ്. സി. യുടെ ജനറൽ ഗവർണ്ണറുമായ ഡോ. ശ്രീദേവി ശിവാനന്ദം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അമ്മമാരും അവരുടെ പെൺമക്കളും അടക്കം 1500 ഓളം വനിതകൾ പിങ്ക് വസ്ത്രങ്ങളിൽ സംഗമത്തിൽ പങ്കെടുത്തു കൊണ്ട് സ്തനാർബുദ ബോധ വൽക്കരണ പ്രതിജ്ഞ എടുക്കും.
സോഷ്യൽ മീഡിയ യിലൂടെയുള്ള പ്രചരണത്തിന്റെ ഭാഗമായി, പങ്കെടുക്കുന്ന വനിതകൾ സെൽഫികൾ പോസ്റ്റ് ചെയ്യുകയും പ്രചരണ പേജിനെ ടാഗ് ചെയ്യുകയും ചെയ്യും.
ഐ. എസ്. സി. പ്രസിഡണ്ട് കെ. ജയചന്ദ്രൻ നായർ, സെക്രട്ടറി പി. സത്യ ബാബു, ട്രഷറർ ടി. എൻ. കൃഷ്ണൻ, എന്റർടൈൻമെന്റ് സെക്രട്ടറി കെ. ടി. പി. രമേശ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awareness, health, social-media, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, സ്ത്രീ





























