
അബുദാബി : 2026 ജനുവരി 30 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ നാലു മണി വരെ അബുദാബി ഇന്ത്യന്‍ എംബസിയിൽ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കും.
ഇന്ത്യന്‍ പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍, കോണ്‍സുലര്‍ കാര്യങ്ങള്‍, വിദ്യാഭ്യാസം, പ്രവാസി ക്ഷേമം തുടങ്ങിയവയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാം.
വരാൻ കഴിയില്ല എങ്കിൽ ca.abudhabi @ mea. gov. in എന്ന ഇ- മെയില്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓണ്‍ ലൈനായി പങ്കെടുക്കാം. പാസ്സ് പോർട്ട്, അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ അന്നേ ദിവസം ഉണ്ടാവുകയില്ല.
വിവരങ്ങള്‍ക്ക്: +971 2 4492700.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, indian-embassy-, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, നിയമം, പ്രവാസി





























