
അബുദാബി : നിലവിലെ സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയും പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമ ങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത വിവിധ രാജ്യക്കാരായ 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും.
ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹം ആണെന്നും അധികൃതർ അറിയിച്ചു.
ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ അല്ലാതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഏതെങ്കിലും തരത്തിലോ പ്രചരിപ്പിക്കരുത്. ഇത്തരക്കാർക്ക് എതിരെ കടുത്ത നടപടികൾ എടുക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. Image Credit : Abu Dhabi Police
- ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
- അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുത്
- സമൂഹ മാധ്യമങ്ങളുടെ ഉപയോഗം : മുന്നറിയിപ്പുമായി പോലീസ്
- സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, expat, social-media, warning, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്റര്‍നെറ്റ്, നിയമം, പ്രവാസി, യു.എ.ഇ.





























